Image

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ മുന്നില്‍ ഫ്രാന്‍സ്

Published on 30 December, 2016
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ മുന്നില്‍ ഫ്രാന്‍സ്


      പാരീസ്: യൂറോപ്പില്‍ ഏറ്റവും വലിയ വിഹിതം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്നത് ഫ്രാന്‍സ്. ജിഡിപിയുടെ 34.3 ശതമാനം തുകയാണ് ഫ്രാന്‍സ് ഇതിനു മാത്രമായി ചെലവഴിക്കുന്നത്.

2014 വരെയുള്ള കണക്കാണ് യൂറോസ്റ്റാറ്റ് തയാറാക്കിയിരിക്കുന്നത്. ഇതു പ്രകാരം യൂറോപ്യന്‍ ശരാശരി ജിഡിപിയുടെ 28.7 ശതമാനം മാത്രമാണ്. 

ആനുകൂല്യ വിതരണത്തില്‍ രണ്ടാം സ്ഥാനം ഡെന്‍മാര്‍ക്കിന്, 33.5 ശതമാനം. ഫിന്‍ലാന്‍ഡ് 31.9 ശതമാനവും നെതര്‍ലന്‍ഡ്‌സ് 30.9 ശതമാനവും ചെലവാക്കുന്നു. 27.4 ശതമാനം മാത്രം മുടക്കുന്ന യുകെ ഒമ്പതാം സ്ഥാനത്താണ്. ജര്‍മനി 29.1 ശതമാനവുമായി എട്ടാമതും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക