Image

സ്വിസിലെ ടെസിനില്‍ മുറിയെടുത്താല്‍ ഫ്രീ ബസ് ടിക്കറ്റ്

Published on 30 December, 2016
സ്വിസിലെ ടെസിനില്‍ മുറിയെടുത്താല്‍ ഫ്രീ ബസ് ടിക്കറ്റ്


      സൂറിച്ച്: ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി ഫ്രീ ബസ് ടിക്കറ്റുമായി സ്വിസിലെ ടെസിന്‍ പ്രവിശ്യ ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ജനുവരി ഒന്നു മുതല്‍ ടെസിനിലെ ഹോട്ടലുകളിലോ, ക്യാംപിംഗ് സെന്ററുകളിലോ, യൂത്ത് ഹോസ്റ്റലുകളിലോ മുറിയെടുക്കുന്നവര്‍ക്ക് ‘റ്റിസിനോ ടിക്കറ്റ്’ ഉപയോഗിച്ച് ഈ പ്രവിശ്യയിലെ ബസുകളില്‍ സൗജന്യ യാത്ര സാധ്യമാണ്.

മാത്രവുമല്ല റോപ് വേകളില്‍ 30 ഉം ലുഗാനോ ലേക്കിലെ ഡെ ടിക്കറ്റിന് 25 ശതമാനം ഡിസ്‌കൗണ്ടും ‘റ്റിസിനോ ടിക്കറ്റ്’ ഉപയോഗിച്ച് നേടാം. ഇതിനു വരുന്ന അധിക സാമ്പത്തിക ബാധ്യത സര്‍ക്കാരും വിവിധ ഏജന്‍സികളും വഹിക്കും. ‘റ്റിസിനോ ടിക്കറ്റ്’ നടപ്പാക്കുന്നതിലൂടെ ഇത്തരത്തിലുള്ള ആനുകൂല്യം ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്ന സ്വിസിലെ ഏറ്റവും വലിയ ടൂറിസ്റ്റ് മേഖലയായി ടെസിന്‍ മാറുമെന്ന് ടെസിന്‍ ടൂറിസം അവകാശപ്പെട്ടു.

അതേസമയം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇത്തരം ഓഫറുകളുമായി സ്വിസിലെ മറ്റു മേഖലകളും നേരത്തെ തന്നെ മുന്നിലുണ്ട്. ബേണ്‍, ബാസല്‍, ലൂസേണ്‍, തൂണ്‍, ദാവോസ്, ന്യൂണ്‍ബര്‍ഗ്, ലോസാന്‍ എന്നീ നഗരങ്ങളും ഗ്രാവ് ബുണ്‍ഡെന്‍ പ്രവിശ്യയിലെ ചില ഹോട്ടലുകളും ഇത്തരം ഓഫറുകളുമായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ടിജി മറ്റം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക