Image

ഷാര്‍ജ ജയിലില്‍ തടവുകാരുടെയും കുടുംബാംഗങ്ങളുടേയും സംഗമം നടത്തി

Published on 30 December, 2016
ഷാര്‍ജ ജയിലില്‍ തടവുകാരുടെയും കുടുംബാംഗങ്ങളുടേയും സംഗമം നടത്തി

ഷാര്‍ജ: തടവുകാര്‍ക്കിടയില്‍ അത്യന്തം വികാരഭരിതമായ രംഗങ്ങള്‍ അരങ്ങേറിയ നിമിഷങ്ങളായിരുന്നു കഴിഞ്ഞ ബുധനാഴ്ച ഷാര്‍ജ ജയിലില്‍ നടന്ന കുടുംബസംഗമം. പല കേസുകളിലായി കൂടുതല്‍ കാലം തടവും ജീവപര്യന്തം ശിക്ഷയും അനുഭവിച്ച കഴിയുന്ന ഇവര്‍ക്ക് കുടുംബങ്ങളുമായുള്ള സംഗമം വളരെയേറെ ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു. 

16 തടവുകാര്‍ക്കാണ് ഇതിനുള്ള അവസരം ലഭിച്ചത്. ഇവരില്‍ അമേരിക്ക, ഈജിപ്റ്റ്, ഇന്ത്യ, ശ്രീലങ്ക, ഒമാന്‍, നൈജീരിയ, എത്യോപ്യ, ഉെ്രെകന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുടുംബാംഗങ്ങള്‍ക്കാണ് തടവില്‍കഴിയുന്ന അവരുടെ ഉറ്റവരുമായി അടുത്തിടപഴകാന്‍ Sharjah Reformatory and Punitve Establishment (SRPE) ആണ് അവസരമൊരുക്കിയത്. അഞ്ചു മണിക്കൂര്‍ സമയം അനുവദിച്ച സംഗമത്തില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനും പരസ്പരം ആലിംഗനം ചെയ്യാനും തടവുകാര്‍ക്ക് അവസരം ലഭിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക