Image

പ്രവാസികള്‍ സമയവും ആരോഗ്യവും ഫലപ്രദമായി ഉപയോഗിക്കുക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

Published on 30 December, 2016
പ്രവാസികള്‍ സമയവും ആരോഗ്യവും ഫലപ്രദമായി ഉപയോഗിക്കുക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം


      ദമാം: പ്രവാസികള്‍ അവരുടെ ഒഴിവു സമയവും ആരോഗ്യവും സമൂഹത്തിനു കൂടി ഉപകാരപ്പെടുന്ന വിധത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍കോബാറില്‍ സംഘടിപ്പിച്ച മത വിജ്ഞാന സദസ് അഭ്യര്‍ഥിച്ചു. 

സത്കര്‍മങ്ങള്‍ ചെയ്യാന്‍ സര്‍വ്വ ശക്തന്‍ കനിഞ്ഞുനല്‍കിയ അസുലഭാവസരങ്ങളാണ് ഒഴിവ് സമയവും ആരോഗ്യവും. അവ ഫലപ്രദമായി ഉപയോഗിക്കാനായിരിക്കണം നാമോരോരുത്തരും ശീലിക്കേണ്ടതെന്ന് പരിപാടിയില്‍ ‘സമയവും ആരോഗ്യവും’ എന്ന വിഷയത്തില്‍ ക്ലാസെടുത്ത സുല്‍ത്താന്‍ അന്‍വരി കൊല്ലം ഉദ്‌ബോധിപ്പിച്ചു. ഓരോ മനുഷ്യര്‍ക്കും എണ്ണിക്കണക്കാക്കിയ സമയമാണുള്ളത്. അതില്‍ നിന്നും എത്രയോ കഴിഞ്ഞ് പോയിരിക്കുന്നു. ഇനിയെത്രനാള്‍ എന്ന് ചിന്തിക്കുന്നതിന് പകരം കഴിഞ്ഞ് പോയ ദിനങ്ങളില്‍ എന്തു നേടി എന്ന് വിശകലനം നടത്താന്‍ നാം തയാറാകണം. ഓരോദിവസവും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മുന്നോട്ട് പോയാല്‍ പിന്നീട് ഖേദിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയും. ഒഴിവു സമയങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നിടത്താണ് നമ്മുടെ വിജയപരാജയങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘സാമ്പത്തിക അച്ചടക്കം’ എന്ന വിഷയത്തില്‍ സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം നമീര്‍ ചെറുവാടി ക്ലാസെടുത്തു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക