Image

മുഹമ്മദ് കോയക്ക് യാത്രയയപ്പു നല്‍കി

Published on 30 December, 2016
മുഹമ്മദ് കോയക്ക് യാത്രയയപ്പു നല്‍കി

      റിയാദ്: നവോദയ കേന്ദ്ര കമ്മിറ്റിയിലെ മുതിര്‍ന്ന അംഗവും മുറൂജ് യൂണിറ്റിലെ സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് കോയക്ക് നവോദയ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മുറൂജിലെ ഒരു സ്വകാര്യ സ്‌കൂളില്‍ െ്രെഡവറായി രണ്ടര ദശാബ്ദ കാലം ജോലി ചെയ്തുവരുകയായിരുന്നു. കുടുംബസമേതം താമസിച്ചുവരുന്ന മുഹമ്മദ് കോയ മുറൂജ്, മുസീഫ് മേഖലകളില്‍ നവോദയയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 

ചടങ്ങില്‍ സംഘടനയുടെ ഉപഹാരം ട്രഷറര്‍ ജയകുമാര്‍ കൈമാറി. വിവിധ യൂണിറ്റുകളും ഉപഹാരങ്ങള്‍ കൈമാറി. അഹമ്മദ് മേലാറ്റൂര്‍, രവീന്ദ്രന്‍, ഉദയഭാനു, കുമ്മിള്‍ സുധീര്‍, ഇബ്രാഹിം, സുരേഷ് സോമന്‍, ലത്തീഫ് കല്ലമ്പലം, നിഷാ മേലാറ്റൂര്‍, ബാലകൃഷ്ണന്‍, ഷുഹൈബ്, ഹാരിസ് എന്നിവര്‍ സാംസാരിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക