Image

കേസില്പെട്ട നേഴ്‌സുമാര്‍ക്ക് ഫൊക്കാന വിമന്‍സ് ഫോറം സഹായമെത്തിക്കും: ലീല മാരേട്ട്

Published on 30 December, 2016
കേസില്പെട്ട നേഴ്‌സുമാര്‍ക്ക് ഫൊക്കാന വിമന്‍സ് ഫോറം സഹായമെത്തിക്കും: ലീല മാരേട്ട്
ന്യു യോര്‍ക്ക്: ലോംഗ് ഐലന്‍ഡില്‍ രണ്ടു മലയാളി നേഴ്‌സുമാരെ അറസ്റ്റ് ചെയ്തത് ആശങ്കയുണര്‍ത്തുന്നുവെന്നു ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ ലീല മാരേട്ട് പറഞ്ഞു. അവര്‍ക്ക് എല്ലാവിധ സഹായവും എത്തിക്കാന്‍ ഫൊക്കാന മുന്നിലുണ്ടാവും.

അലാറം അടിച്ചിട്ട് ഒന്‍പതു മിനിട്ടു കഴിഞ്ഞാണു നേഴ്‌സുമാരും ആഫ്രിക്കന്‍ അമേരിക്കനായ നേഴ്‌സിംഗ് എയ്ഡും എത്തിയതെന്നു പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഒരേ സമയം മൂന്നു പേര്‍ ഏത്താതിരിക്കാന്‍ പ്രത്യേക കാരണമുണ്ടോ എന്നറിയേണ്ടതുണ്ട്.

സ്ഥാപനത്തില്‍ ആവശ്യത്തിനുള്ള ജോലിക്കാര്‍ ഉണ്ടായിരുന്നോ? അതോ അമിതാധ്വാനം അടിച്ചേല്പിച്ച് അവര്‍ അവശരായതാണോ? 

പൊതുവില്‍ ജോലിയില്‍ വീഴ്ച വരുത്തുന്നവരല്ല മലയാളി നേഴ്‌സുമാര്‍. അതിനാല്‍ ഈ സംഭവത്തില്‍ എല്ലാ വസ്തുതകളും പരിശോധിക്കണം. 

നേഴ്‌സുമാരാണു മലയാളി സമൂഹത്തിന്റെ നട്ടെല്ല്. ഈ സംഭവം മറ്റു നേഴ്‌സുമാരെയും ആശങ്കയിലാക്കി. എന്തായാലും രണ്ടു കുടുംബങ്ങള്‍ വിഷമാവസ്ഥയിലായത് മലയാളി സമൂഹത്തിനു കണ്ടു നില്‍ക്കാനാവില്ല.
മികച്ച നിയമ സഹായം അവര്‍ക്ക് ഉറപ്പു വരുത്താന്‍ എല്ലാ മലയാളികളും ഒന്നിക്കണമെന്നും ലീല മാരേട്ട് അഭ്യര്‍ഥിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക