Image

എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പുതുവത്സരാശംസകള്‍ ...

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 31 December, 2016
എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പുതുവത്സരാശംസകള്‍ ...
എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പുതുവത്സരാശംസകള്‍. ഫൊക്കാനയ്ക്കു പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ് കടന്നുപോയത് ഇനി വരാന്‍ പോകുന്നതും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്. കാനഡയില്‍ ഒത്തുകൂടുകയും നല്ല ഒരു കണ്‍വന്‍ഷന്‍ നടത്താന്‍ കഴിഞ്ഞതും ഫൊക്കാന അഭിമാനത്തോടെ കാണുന്നു. നിരവധി പരിപാടികള്‍ നമുക്കു സംഘടിപ്പിക്കുവാന്‍ സാധിച്ചു. കര്‍മ്മബോധമുള്ള ഒരു ഭരണസമിതിയും അതിന്റെ ഇച്ഛാശക്തിയുമാണ് അതിന്റെ കരുത്ത്. ജാതി മതഭേദം കൂടാതെ എല്ലാ അംഗ സംഘടനകളെയും അവരുടെ ശക്തിയും മനസ്സും സമുചിതമായി സ്വരൂപിച്ചുമാണ് ഈ നേട്ടം നാം കൈവരിച്ചത്.

യുവജനങ്ങളെയും വനിതകളേയും കുട്ടികളേയും കൂടെക്കൂട്ടാന്‍ സാധിച്ചു. അവരുടെ ശക്തിയും ആവേശവും വേണ്ട വിധത്തിന്‍ ഉപയോഗിക്കുവാന്‍ സാധിച്ചതാണ് മറ്റൊരു വിജയം.നാം ഇതുവരേയും എന്തു ചെയ്തു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഓരോ ദിവസവും വാര്‍ത്തകളിലൂടെ നമുക്ക് സാധിച്ചു.

ഫൊക്കാനാ വെറുതേ ഒന്നും പറയില്ല. വെറുതേ ഒന്നിനും പണം മുടക്കാറുമില്ല .നമ്മുടെ പ്രധാന ലക്ഷ്യമായ ജീവകാരുണ്യ പ്രവര്‍ത്തനം മറ്റാര്‍ക്കും പകര്‍ത്താനോ അതികരിക്കുവാനോ ആര്‍ക്കും ആയിട്ടുമില്ല.കേരളത്തില്‍ നാളിതുവരെ നാം നടത്തിയ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും നമ്മള്‍ വിതരണം ചെയ്യത സഹായങ്ങളും മറ്റു പരിപാടികളും എന്നും സ്മരണീയവും മാതൃകയുമാണ്.

വിദ്യാഭ്യാസ സഹായം,വിവാഹസഹായം,ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവര്‍ത്തനങ്ങളാണ് അവ. കൂടാതെ സര്‍ക്കാരിന്റെ പല പദ്ധതികളില്‍ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവര്‍ക്ക് അനേകം വീടുകളും നല്കുവാനും സാധിച്ചു .

ഈ പുതുവര്‍ഷക്കാലം നമ്മളുടെ ചരിത്രത്തില്‍ അവിസ്മരണീമായിരിക്കും. ഫൊക്കാനയുടെ കൊടക്കൂറ കുറെക്കൂടി ഉയരത്തില്‍ പാറിക്കളിക്കും.നിരവധി പദ്ധികള്‍ നാം ആവിഷ്ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു.ഈ വര്‍ഷം കേരള ഗവണ്‍മെന്റുമായി സഹകരിച്ചു ചാരിറ്റി,ടൂറിസം മേഖലകളില്‍ ആണ് കൂടുതല്‍ ഫൊക്കാന ശ്രദ്ധകേന്ദ്രീകരിക്കുന്നത്.കൂടാതെ ഫൊക്കാനയുടെ വിപുലമായ കേരളാ കണ്‍വന്‍ഷന്‍ അടുത്ത വര്ഷം മെയ് മാസത്തില്‍ സംഘടിപ്പിക്കും. നമുക്കു ഇനിയും വളരെ ദൂരം നടക്കാനുണ്ട്. . നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു ഈ പുതു വര്‍ഷം ഒരു പാതയൊരുക്കലാണ്. ഈ പാതയോരുക്കലിനും തുടര്‍ന്നുള്ള ഫൊക്കാനയുടെ എല്ലാ വിജയങ്ങള്‍ക്കും ഫൊക്കാന അംഗ സംഘടനകളുടെ പിന്തുണ ആവശ്യമാണ് .

ഈ പുതു വര്‍ഷം ഫൊക്കാനയുടെതാണ്..എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ സമ്പല്‍ സമൃദ്ധമായ പുതുവത്സരാശംസകള്‍ നേരുന്നതായി പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറിഫിലിപ്പോസ് ഫിലിപ്പ് ,എക്‌സി. വൈസ് പ്രസിഡന്റ്‌ജോയ് ഇട്ടന്‍, ട്രഷറര്‍ഷാജി വര്‍ഗീസ്, ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പുതുവത്സരാശംസകള്‍ ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക