Image

വിക്രത്തിന്റെ സാമിക്ക് രണ്ടാം ഭാഗം ഉറപ്പിച്ച് നിര്‍മ്മാതാവ്

Published on 31 December, 2016
വിക്രത്തിന്റെ സാമിക്ക് രണ്ടാം ഭാഗം ഉറപ്പിച്ച് നിര്‍മ്മാതാവ്


2003ല്‍ എത്തിയ ചിയാന്‍ വിക്രം ചിത്രം സാമി വന്‍ ഹിറ്റായിരുന്നു. വിക്രം പോലീസ് വേഷത്തിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇപ്പോള്‍ ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് നിര്‍മ്മാതാവ് ഷിബു തമീന്‍സ് പറയുന്നത്.

2017 ഏപ്രില്‍ മുതല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഷിബു തമീന്‍സ് പറയുന്നത്. ചിത്രം ഉപേക്ഷിച്ചിട്ടില്ല. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഷിബു തമീന്‍സ് പറഞ്ഞു.

ആദ്യ ഭാഗം ഒരുക്കിയ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുക. ഹാരിസ് ജയരാജാണ് ഗാനങ്ങള്‍ ഒരുക്കുക. ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ചിത്രത്തിലും വിക്രമാണ് നായകന്‍. പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക