Image

നടി നന്ദിതാദാസ് വിവാഹമോചിതയാകുന്നു

Published on 01 January, 2017
നടി നന്ദിതാദാസ് വിവാഹമോചിതയാകുന്നു


പുതുവര്‍ഷത്തില്‍ ആരാധകരെ ഞെട്ടിച്ച് നടിയും സംവിധായികയുമായ നന്ദിതാദാസ് വിവാഹമോചിതയാകുന്നു.2010 ലാണ് നന്ദിത സുബോധിനെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ആറുവയസുള്ള മകനുണ്ട്. നന്ദിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2002 ഇവര്‍ സൗമ്യ സെന്നിനെ വിവാഹം കഴിച്ചിരുന്നു, എന്നാല്‍ 2007 ഇവര്‍ വേര്‍പിരിഞ്ഞു.

പിന്നീട് 2010 ല്‍ നന്ദിത വ്യവസായിയായ സുബോധ് മസ്‌കാരയെ വിവാഹം കഴിക്കുകയായിരുന്നു. 2010 ജനുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം. വേര്‍പിരിയാനുള്ള തീരുമാനം നന്ദിത സ്ഥിരീകരിച്ചു എന്ന് ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പിരിയുന്നതിനുള്ള കാരണം എന്താണ് എന്ന് ഇവര്‍ വ്യക്തമാക്കിട്ടില്ല. വേര്‍പിരിയാനുള്ള തീരുമാനം വേദനിപ്പിക്കുന്നതാണ് എന്നു നന്ദിത പ്രതികരിച്ചു. മകനാണു തങ്ങളുടെ രണ്ടുപേരുടെയും മുന്‍ഗണന എന്നും നന്ദിത പറയുന്നു. സിനിമരംഗത്തു മാത്രമല്ല എഴുത്തിലും സാമൂഹികപ്രവര്‍ത്തനത്തിലും നന്ദിത തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക