Image

ജഗതിയുടെ ആരാധകനായി പ്രകാശ് രാജ്

Published on 01 January, 2017
ജഗതിയുടെ ആരാധകനായി പ്രകാശ് രാജ്


പുതിയ മലയാള സിനിമയിലാണ് പ്രകാശ് രാജ് ജഗതിയുടെ കടുത്ത ആരാധകനായി അഭിനയിക്കുന്നത്. അച്ചായന്‍സ് എന്ന സിനിമയിലാണ് പ്രകാശ് രാജ് ജഗതിയുടെ ആരാധകനാകുന്നത്.

കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും അതിര്‍ത്തിയില്‍ താമസിക്കുന്ന ഗ്രാമീണനായിട്ടാണ് പ്രകാശ് രാജ് അഭിനയിക്കുന്നത്. സങ്കടം വന്നാലും നിരാശവന്നാലും ജഗതി ശ്രീകുമാറിന്റെ തമാശകളുടെ വീഡിയോ കണ്ട് ഉത്സാഹം വീണ്ടെടുക്കുന്ന കഥാപാത്രമാണ് പ്രകാശ് രാജിന്റേത്. യഥാര്‍ഥ ജീവിതത്തിലേതു പോലെ കൃഷിയെ സ്!നേഹിക്കുന്ന, ഫാമുള്ള കഥാപാത്രവുമാണ് ഇത്. കണ്ണന്‍ താമരക്കുളം ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ജയറാമാണ് നായകന്‍. ഉണ്ണി മുകുന്ദനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമലാ പോളാണ് നായിക. സഞ്ജു ശിവ്!റാമും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക