• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

പ്രവാസി (ഭാഗം: 1-ജോണ്‍ വേറ്റം)

SAHITHYAM 02-Jan-2017
ജോണ്‍ വേറ്റം
സന്ധ്യക്ക് ആരംഭിച്ച മഴ തോര്‍ന്നില്ല. വെറുപ്പുളവാക്കുന്ന ശീതക്കാറ്റ്. പേടിപ്പിക്കുന്ന ഇടിയും മിന്നലും. സുധ മടങ്ങിയെത്തേണ്ട നേരം കഴിഞ്ഞു. യാത്രയ്ക്കു തടസ്സമുണ്ടായാല്‍ അവള്‍ അറിയിക്കും. അന്ന് വിളിച്ചില്ല. അന്വേഷിച്ചപ്പോള്‍ ജോലിപൂര്‍ത്തിയാക്കിപ്പോയെന്ന് അറിഞ്ഞു. ഭാര്യക്ക് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആവേശം. അസ്വസ്ഥനിരുപണങ്ങള്‍. സംശയങ്ങള്‍.

സ്വീകരണമുറിയിലെ ജാലകം തുറന്നു ഷിബു വെളിയിലേക്ക് നോക്കി. അന്ധകാരം! മനസ്സില്‍ അപകടഭീതി. വീണ്ടും വിളിച്ചിട്ടും പ്രത്യുത്തരമില്ല. കോപം വര്‍ദ്ധിച്ചു. അന്വേഷിച്ച് പോകാമെന്നു കരുതി വസ്ത്രം മാറ്റി. മറ്റൊരു വീട്ടില്‍ ഇല്ലാത്തതിനാല്‍, കുഞ്ഞുങ്ങളെകൂടികൊണ്ടുപോകുവാന്‍ നിശ്ചയിച്ചു. അപ്പോള്‍ മുറ്റത്ത് കാറിന്റെ ശബ്ദം. പെട്ടെന്ന് വാതില്‍ തുറന്നു. സുധയെകണ്ടു സ്വസ്ഥനായി. എങ്കിലും, ഒന്നും പറയാതെ, മുഖത്ത് നോക്കാതെ അവള്‍ മുന്നിലൂടെ നടന്നപ്പോള്‍ അതിശയത്തോടെ അയാള്‍ ചോദിച്ചു: 'ഇന്നിത്ര വൈകിവരാന്‍ എന്തുണ്ടായി? 

പല പ്രവാശ്യം വിളിച്ചിട്ടും നീ സംസാരിച്ചില്ല.' അതു കേട്ടിട്ടും മറുപടി പറയാതെ, യൂണിഫോറം മാറ്റിയശേഷം അടുക്കളയില്‍ ചെന്നു അവള്‍ സങ്കടത്തോടെ ഇരുന്നു. പതിവ് പോലെ കുശലം പറഞ്ഞില്ല. അപരിചിത ഭാവം കണ്ടു ഷിബു വീണ്ടും ചോദിച്ചു: 'നീയെന്താ മിണ്ടാത്തത്? നിനക്കെന്തുപറ്റി? അതിന്റെ മറുപടി പെട്ടെന്ന് സുധ നല്‍കി: 'പറ്റിയത് എനിക്കല്ല. ഇച്ചായനാ. മാനം കാത്തു ജീവിക്കാത്തത് ഒരുതരം കിറുക്കാണ്.' ഷിബു സ്തബ്ധനായി. മുമ്പൊരിക്കലും അങ്ങനെ ഭാര്യ പറഞ്ഞിട്ടില്ല. വിരുദ്ധഭാവം കാട്ടിയിട്ടില്ല. ശകാരിച്ചാലും ശാന്തതയെ കൈവിടാത്തവളുടെ വാക്കില്‍ കാലുഷ്യം. കാരണം കൂടാത്തൊരു വ്യാഖ്യാനം. അതെന്തിന്? ഉള്ളില്‍ പൊന്തിവന്ന ദേഷ്യം കാട്ടാതെ വീണ്ടും ചോദിച്ചു. ആര് എന്ത് ചെയ്തുവെന്നാ പറയുന്നത്?

'എന്ത് ചെയ്തുവെന്ന് സ്വന്തമനസ്സാക്ഷിയോട് ചോദിക്ക് അതിനകത്തല്ലെ എല്ലാം പൂഴ്ത്തിവെച്ചിരിക്കുന്നത്.'ഷിബു കുപിതനായി. തര്‍ക്കുത്തരം പറയരുതെന്നും തന്റെ ക്ഷമയെ പരീക്ഷിക്കരുതെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ സുധയുടെ ശബ്ദമുയര്‍ന്നു. 'ആണുങ്ങള്‍ അവരുടെ ഭാര്യമാരുടെ മാനം കാക്കും.' അക്ഷമയോടെ വീണ്ടും ഷിബു ചോദിച്ചു: 'നീയിങ്ങനെ ശുണ്ഠിയെടുക്കാന്‍ എന്തുണ്ടായി. എനിക്കൊന്നും മനസ്സിലാകുന്നില്ല.' അയാളുടെ മുഖത്ത് നോക്കാതെ വിങ്ങിക്കരഞ്ഞുകൊണ്ട് സുധ പറഞ്ഞു: ഞാനിനിയും ജോലിക്ക് പോകുന്നില്ല. 

എന്റെ ഭര്‍ത്താവ് ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചില്ല. എന്നോടെന്തിനിതു ചെയ്തു? ഇച്ചായന്‍ എന്നെ വെറുക്കുന്നുവെന്ന് മനസ്സിലായി. എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ഇനി എന്തിന് ജീവിക്കണം.' ഷിബുവിന്റെ കോപം ഇരട്ടിച്ചു. രൗദ്രഭാവത്തോടെ ഗര്‍ജ്ജിച്ചു. 'ചോദിച്ചതിന് ഉത്തരം പറഞ്ഞില്ലെങ്കില്‍ എന്റെ മുന്നില്‍ നിന്നും പൊയ്‌ക്കോണം. വിഡ്ഢിയെപ്പോലെ മോങ്ങുന്നു.' സുധ പൊട്ടിക്കരഞ്ഞു! ഉക്കം വിട്ടുണര്‍ന്ന കുഞ്ഞുങ്ങള്‍ ഓടിവന്ന് അമ്പരന്നു നിന്നും. അവരെ ഷിബുവിന്റെ മുന്നില്‍ നിര്‍ത്തിയിട്ട് അവള്‍ പറഞ്ഞു: 'ഇച്ചായന്‍ ചെയ്തകാര്യങ്ങള്‍ ഈ കുഞ്ഞുങ്ങള്‍ ഒരിക്കലും അറിയാതിരിക്കട്ടെ.' മക്കളെയും വിളിച്ചുകൊണ്ട് ആ അമ്മ കിടപ്പുമുറിയിലേക്ക് പോയി.

ആന്തരീക നൊമ്പരത്തോടെ ഷിബു സ്വീകരണമുറിയില്‍ ചെന്നിരുന്നു. ഭാര്യയുടെ അനുസരണമില്ലായ്മ അയാളെ അത്ഭുതപ്പെടുത്തി. അവള്‍ അവിശ്വസിക്കുന്നു എന്ന വിചാരം. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹിക്കുന്നതും വ്യര്‍ത്ഥമായി നിരൂപിക്കുന്നതും കുടുംബഭദ്രതയെ തകര്‍ക്കുമെന്നറിയാം. എന്നാലും, ഭാര്യ വഴങ്ങാത്തവളായാല്‍ കുടുംബഛേദം ഉണ്ടാകും. ദാമ്പത്യത്തിന്റെ വിജയത്തിന്, ഒരാള്‍ കോപിക്കുമ്പോള്‍ മറ്റയാള്‍ ശാന്തതയോടെ നില്‍ക്കണമെന്ന തത്വം ഓര്‍ത്തു. പരസ്പരം സംശയിച്ചും തെറ്റിദ്ധരിച്ചും ഒന്നിച്ചു ജീവിക്കുവാന്‍ വിവാഹഇണകള്‍ക്കു സാദ്ധ്യമല്ല. കുടുംബകലഹത്തിന്റെ പ്രധാന പ്രേരകശക്തികള്‍ അസംതൃപ്തിയും നിസ്സഹകരണവുംമാണല്ലോ. 

അനുസരണമുള്ള ഭാര്യ കുടുംബത്തെ ഭദ്രമാക്കും. വെറുപ്പും വിദ്വേഷവും മറച്ചുവെക്കുന്നവര്‍ ചതിക്കും! സുധ നേരുള്ളവളാണ്. എങ്കിലും, മനസ്സിനെ കുത്തിനോവിക്കുന്നു. ചെയ്യരുതാത്തതു ചെയ്‌തെന്നു വിശ്വസിക്കുന്നു. എന്താണ് അതിന്റെ ഹേതു? അവള്‍ എന്താണ് മറച്ചുവയ്ക്കുന്നത്? നിര്‍ബന്ധബുദ്ധിയോടെ അയാള്‍ ശയനമുറിയിലേക്ക് നടന്നു. അടച്ചിട്ടവാതില്‍ വലിച്ചുതുറന്നു. കട്ടിലില്‍ സുധയെ കണ്ടില്ല. അവള്‍ കുഞ്ഞുങ്ങളോടൊപ്പം കിടക്കുന്നു. തന്നോടൊപ്പം ഉറങ്ങാന്‍ വെറുപ്പോ? വിളിച്ചുണര്‍ത്തി ചോദ്യം ചെയ്യണമെന്നു തോന്നി. കുഞ്ഞുങ്ങള്‍ ഉണര്‍ന്നുകരയുമെന്ന ചിന്ത തടഞ്ഞു. സ്വീകരണമുറിയില്‍ വന്നു ചാരുകട്ടിലില്‍ ഇരുന്നു. സ്വയം ചോദിച്ചു.

സുധയുടെ മാനം കെടുത്താന്‍ എന്ത് ചെയ്തു? വിശ്വാസ വഞ്ചന കാട്ടിയോ? വാസ്തവമറിയാതെ കുറ്റപ്പെടുത്തുന്നവളെ വിശ്വസിക്കാമോ? പങ്കിട്ടനുഭവിക്കുന്ന സ്‌നേഹത്തിന്റെ മധുരിമ തീര്‍ന്നോ? എന്റെ നിര്‍ദോഷത്വം എങ്ങനെ തെളിയിക്കാം? ആശയപരമായ സമാന്തരത ഭാര്യക്ക് പാടില്ല. സുദൃഢബന്ധം ഉലയുന്നു. അത് തകര്‍ച്ചയുടെ ആരംഭമോ? അറിയാനും കാണാനും കേള്‍ക്കാനും കഴിയാത്ത കാര്യങ്ങളെ കരുവാക്കിയുള്ള കലഹം ഉടയാനും ഉടയ്ക്കാനും വേണ്ടിയാകും. ഉല്‍കണ്ഠയും വെറുപ്പും വിദ്വേഷവുമുള്ള കുടുംബം പൊട്ടിത്തെറിക്കും. മിഥ്യാബോധം സുധയെ നയിക്കുന്നു. 

അവളുടെ അഭിമാനം വേദനിക്കുന്നു. എന്താണ് അവള്‍ മറച്ചുവെക്കുന്നത്? അന്യരെ അനുസരിക്കുകയും ഭര്‍ത്താവിനെ അവിശ്വസിക്കുകയും ചെയ്യുന്നവളെ അനുനയിപ്പിക്കാന്‍ കഴിയുമോ?  കുടംബത്തിലെ അലോസര സംഭവങ്ങള്‍ നാശത്തിലേക്ക് നയിക്കും. ഒന്നിനോടൊന്നു പറ്റിച്ചേര്‍ന്ന മനസ്സുകള്‍ വെവ്വേറെയാകരുത്. ഹൃദയങ്ങളില്‍ മുറ്റി നില്‍ക്കുന്ന നന്മകള്‍ അറ്റുപോകരുത്. ഭാര്യയെ സംശയിക്കുന്നവരില്‍ സമാധാനം ഉണ്ടാവില്ല. മറഞ്ഞുനില്‍ക്കുന്ന ഉപദേഷ്ടാക്കള്‍ സുധക്കുമുണ്ടോ? ഭര്‍ത്താവിനെ കുറ്റപ്പെടുത്താനും വെറുക്കാനും പ്രേരിപ്പിച്ചു കലഹം സൃഷ്ടിക്കുന്നവര്‍.

സംഭവിച്ചതെന്തെന്നറിയാന്‍ സുധയെ വിളിച്ചുണര്‍ത്തണമെന്നു വീണ്ടും തോന്നി. എഴുന്നേറ്റെങ്കിലും പോയില്ല. നിഷേധത്തിന്റെ നേരം. നിസ്സംഗതയുടെ വേള. ഒന്നിച്ചു ഉറങ്ങാത്ത രാത്രി. മനസ്സിന്റെ വ്യാകുലതയില്‍ ഗതകാലരംഗങ്ങള്‍ തെളിഞ്ഞു. അവധി കഴിഞ്ഞു മടങ്ങുകയായിരുന്നു. മദ്രാസ്(ചെന്നൈ) വഴിയായിരുന്നു യാത്ര. പുനലൂര്‍ സ്റ്റേഷനില്‍നിന്നും തീവണ്ടിയില്‍ കയറിയ യുവതിയെ ശ്രദ്ധിച്ചു. അത് ഒരു സൗഹൃദസംഭാഷണത്തിനു തുടക്കമായി. ഡല്‍ഹിയില്‍, കരിമ്പിന്‍ തോട്ടങ്ങലാല്‍ ചുറ്റപ്പെട്ട നജഫ്ഗഡ്. ഷിബു ജോലി ചെയ്തു പട്ടാളത്താവളം. അവിടെനിന്നും പത്ത്‌മൈല്‍ അകലെയായിരുന്നു സുധ വിദ്യാര്‍ത്ഥിനിയായിരുന്ന ആശുപത്രി. 

അനുകൂലസാഹചര്യം ആദ്യാനുരാഗത്തിന്റെ സുഖവും സുഗന്ധവും അവരുടെ ഹൃദയങ്ങളില്‍ നിറച്ചു. അഞ്ചു വര്‍ഷത്തെ പ്രത്യാശചൊരിഞ്ഞ കാത്തിരിപ്പിനുശേഷം വിവാഹിതരായി. അതോടെ, ജീവിതത്തിന്റെ ഗതിമാറി. നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് മക്കള്‍ ജനിച്ചു. ഇളയമകള്‍ക്ക് ഒന്നരവയസ്സായപ്പോള്‍, ന്യൂയോര്‍ക്കില്‍, സുധക്ക് ജോലികിട്ടി. പിറ്റേ ആണ്ടില്‍ ഷിബുവിനും വിസ ലഭിച്ചു. ഒരു സന്തുഷ്ടജീവിതം വീണ്ടും ആരംഭിച്ചു. പരമാര്‍ത്ഥതയോടുകൂടിയ പരസ്പരസഹകരണം ഭവനത്തില്‍ വെളിച്ചമായിരുന്നു. സുധയുടെ പെരുമാറ്റമായിരുന്നു പിന്തുണ.

ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ മനസ്സില്‍ ഇച്ഛാഭംഗം. തന്നിഷ്ടക്കാരിയെപ്പോലെ ഭാര്യ അവഗണിച്ചതും തര്‍ക്കുത്തരം പറഞ്ഞതും, സ്വന്തം വായ് കുറ്റംവിധിച്ചതുപോലെയെന്ന് നിനച്ചു. നേരുള്ളവനായി ജീവിച്ചിട്ടും കുറ്റവാളിയെന്ന ആരോപണം ക്ഷമിക്കാനായില്ല. അനര്‍ത്ഥനേരത്തും ആശ്വാസവും ആലംബവുമായി നിന്നവര്‍ നിഷേധചിന്തയോടെ നിരാദരിക്കുന്നു. തെറ്റിദ്ധാരണയുടെ ദുര്‍ബലത. അയാളുടെ മനസ്സിന്റെ തേജസ്സും ബലവും ക്ഷയിച്ചു.

പിറ്റേന്ന്, അതിരാവിലെ സുധ ഉണര്‍ന്നു. തലേന്ന് തനിക്ക് മാനസികക്രമക്കേട് ഉണ്ടായെന്നോര്‍ത്തു. ചെയ്യരുതാത്തതെന്തോ ചെയ്തുവെന്ന ചിന്ത. സങ്കടവകാരം ഉണ്ടായെങ്കിലും, പെട്ടെന്ന് ചായതയ്യാറാക്കി. സ്വീകരണമുറിയില്‍ ചെന്നു ഷിബുവിനെ ഉണര്‍ത്തി. ചായനിറച്ച കപ്പ് കൊടുത്തു. ഷിബു അതുവാങ്ങി ടീപോയിമേല്‍ വച്ചു. ശാന്തനായി ഉപദേശിച്ചു: 'ഞാനിതു കുടിക്കണമെങ്കില്‍, ഇന്നലെ സംഭവിച്ചതെന്തെന്ന് നീ പറയണം.'  

അതു കേട്ടിട്ടും മിണ്ടാതെ, സുധ ഭിത്തിയില്‍ ചാരിനിന്നു. സത്യം പറഞ്ഞില്ലെങ്കില്‍ കലഹമുണ്ടാകുമെന്നു വിചാരിച്ചുഭയന്നു. അവളുടെ മൗനഭാവം കണ്ട് ഷിബു ജോലിസ്ഥലത്തേക്ക് വിളിച്ചു. അന്നത്തേക്ക് അവധി വാങ്ങി. അതു വഴക്കിന്റെ തുടക്കമെന്നു തോന്നിയതിനാല്‍ സുധ അടുക്കളയിലേക്ക് നടന്നു. അപ്പോള്‍ പിന്നിലൊരു ഗര്‍ജ്ജനം. 'നില്‍ക്കടി!' അവള്‍ നടുക്കത്തോടെ നിന്നു. ഷിബു അമര്‍ഷത്തോടെ പറഞ്ഞു:  'ഭര്‍ത്താവ് എത്ര ക്ഷമയുള്ളവനായാലും അനുസരണമില്ലാത്തവളോടൊപ്പം ജീവിച്ചാല്‍ ഭ്രാന്തനാകും. ആരുടെ ഉപദേശം കേട്ടാണ് നീ അഹങ്കരിക്കുന്നത്?' സുധ കോപിച്ചു തന്റേടത്തോടെ, ഒച്ചകൂട്ടാതെ പറഞ്ഞു: കുറ്റം ചെയ്തിട്ട് നല്ലവരെപ്പോലെ ജീവിക്കുന്നവരുണ്ട്. വിശ്വാസവഞ്ചന എങ്ങനെ സല്‍ക്കര്‍മ്മമാകും. ഞാന്‍ ഒരമ്മയാണെന്നും മാനമുള്ളവളാണെന്നും ഇച്ചായനോര്‍ത്തില്ല.

(തുടരും)
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ലോക പുസ്തക ദിനം....വാക്കുകളെ പ്രണയിക്കുന്നവര്‍ക്കായി രതിദേവിയുടെയും കോരസണ്‍ വര്‍ഗീസിന്റെയും പുസ്തകങ്ങള്‍
വാക്കേ (കവിത : ഏ .വി സന്തോഷ് കുമാര്‍)
വിചാരവേദിയില്‍ സുധീര്‍ പണിക്കവീട്ടിലിന്റെ 'അക്ഷരക്കൊയ്ത്ത്'
അപ്പന്‍ തമ്പുരാന്‍ സാഹിത്യ പുരസ്‌കാരം മാത്യു നെല്ലിക്കുന്നിന്
ജീവിത ചക്രം (കവിത: ഫൈസല്‍ മാറഞ്ചേരി)
യാത്രാമൊഴി.(കവിത: ജയന്‍ വര്‍ഗീസ്)
മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍ (വായന: പ്രൊഫ. എം. കെ. ഗംഗാധരന്‍)
സെല്‍ഫി (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.])
ഭ്രൂണം മുതല്‍ (കവിത ജോസഫ് നമ്പിമഠം)
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-7: ഏബ്രഹാം തെക്കേമുറി)
അരക്ഷിതം (കവിത: മഞ്ജുള ശിവദാസ്)
വസന്തം വരവായി(കവിത: സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
സുധിര്‍ പണിക്കവിട്ടില്‍ എന്ന ഭാവഗായകന്‍ (സാംസി കൊടുമണ്‍)
ബാല്യവിലാപങ്ങള്‍ (കവിത: ഗ്രേസി ജോര്‍ജ്ജ്)
ബോറിസ് പാസ്റ്റര്‍ നാക്ക് ചരിത്രത്തോടൊപ്പം നടന്ന ആള്‍ (ഡോ. സലീമ അബ്ദുള്‍ ഹമീദ്)
സിറ്റിസണ്‍ (ചെറുകഥ-അനിലാല്‍ ശ്രീനിവാസന്‍)
ഇടത്താവളങ്ങള്‍ (ആര്‍. പഴുവില്‍ , ന്യൂ ജേഴ്സി)
വാടാതെ വീഴുന്ന കൊന്നപ്പൂക്കള്‍ (നവീന സുഭാഷ്)
പതിമൂന്നു ഭാര്യമാര്‍ -സ്റ്റീവെന്‍ മില്‍ഹൌസെര്‍ (വിവര്‍ത്തനം അവസാന ഭാഗം: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
സാഹിത്യത്തിലെ ആഗോളവല്‍ക്കരണം (നോവല്‍ നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM