Image

ദുല്‍ഖര്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാത്തതിന്റെ കാരണം ആരാധകര്‍

Published on 03 January, 2017
ദുല്‍ഖര്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാത്തതിന്റെ കാരണം ആരാധകര്‍
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പലപ്പോഴും ആരാധകരെ വിഷമിപ്പിക്കാതെ താരജാഡകളില്ലാതെ അവര്‍ക്കൊപ്പം ചേരാന്‍ ശ്രമിക്കാറുമുണ്ട് മലയാളികളുടെ സ്വന്തം ഡിക്യു. താന്‍ ഒരിക്കലും നഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കില്ലാന്നാണ് താരം പറയുന്നത്.

അഭിനയിക്കുന്ന സിനിമകളില്‍ പോസീറ്റിവായ സന്ദേശം നല്‍കുന്ന കഥാപത്രങ്ങള്‍ മാത്രമേ ചെയ്യുകയുള്ളു. ആരാധകര്‍ക്കു തന്നോടുള്ള സ്‌നേഹം മനസിലാക്കിയിട്ടാണു ദുല്‍ഖര്‍ ഇതു പറയുന്നത്. പുതുതലമുറയെ നല്ല പാതയിലേയ്ക്കു നയിക്കാനാണു താന്‍ ആഗ്രഹിക്കുന്ന്. അതുകൊണ്ടു തന്നെ അഭിനയിക്കുന്ന സിനിമകളില്‍ പോസിറ്റീവ് സന്ദേശം നല്‍കുന്ന കഥപാത്രങ്ങളെ മാത്രമേ ചെയ്യു.ദുല്‍ഖര്‍ പറയുന്നു.

എന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന, എന്റെ കഥാപത്രങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ട്. ആരാധന എന്നതിനേക്കാള്‍ അവരുടെ ആത്മാര്‍ത്ഥമായി സ്‌നേഹമാണു പ്രധാനം. എന്റെ മനസിനെ വല്ലാതെ അലട്ടുന്ന ഒരു കാര്യമാണു മുതിര്‍ന്നവരുടെ ജീവിതം. ഒരു കാലത്തു നന്നായി ജീവിച്ചവര്‍ വയസാകുമ്പോള്‍ ആരോരുമില്ലാതെ സങ്കടപ്പെടുകയും ചെയ്യുന്നു. ഇന്ന് ഇത്തരക്കാരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. പ്രായമുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനും ചെറുപ്പക്കാര്‍ക്കു കഴിയണം. സമര്‍പ്പിതമായ മനസോടെ പ്രായമുള്ളവരെ സ്‌നേഹിക്കാനും പരിചരിക്കാനും എന്റെ സുഹൃത്തുക്കള്‍ മുന്നോട്ടു വരണം എന്നും ദുല്‍ഖര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക