Image

കരീനയോട് സംസാരിക്കാനുള്ള ആഗ്രഹം ആരാധകനെ എത്തിച്ചത് ജയിലില്‍

Published on 03 January, 2017
കരീനയോട് സംസാരിക്കാനുള്ള ആഗ്രഹം ആരാധകനെ എത്തിച്ചത് ജയിലില്‍
ബോളിവുഡ് സുന്ദരി കരീന കപൂറിന് നിരവധി ആരാധകരാണുള്ളത്. ഇത്തരത്തില്‍ ആരാധന തലക്കുപിടിച്ച ഒരു ആരാധകനെ ജയിലില്‍ എത്തിച്ചിരിക്കുകയാണ്. കരീനയോട് മിണ്ടണം എന്ന ആഗ്രഹവുമായി നടന്ന പാരാമിലിട്ടറി ഉദ്യോഗസ്ഥനായ മനീഷ് തിവാരിയാണ് പോലീസ് പിടിയിലായത്.

താരത്തോട് സംസാരിക്കാനായി അവരുടെ ഇന്‍കം ടാക്‌സ് അക്കൗണ്ട് മനീഷ് ഹാക്ക് ചെയ്യുകയായിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യ്ത ശേഷം ഡിറേഷന്‍ ഫോം അപ്‌ലോഡ് ചെയ്യുകയും ചെയ്യ്തു. നേരത്തേ തന്നെ ഡിറേഷന്‍ സമര്‍പ്പിച്ചതിനാല്‍ സംഭവത്തില്‍ സംശയം തോന്നിയ താരത്തിന്റെ ചാര്‍ട്ടട് അക്കൗണ്ടന്റ് പരാതി നല്‍കുകയായിരുന്നു.

കരീനയുടെ ഫോണ്‍ നമ്പര്‍ ലഭിക്കാന്‍ ഗൂഗിളില്‍ പരതുന്നതിനിടെയാണ് മനീഷ് പാന്‍ കാര്‍ഡിനേക്കുറിച്ചുള്ള വിവരങ്ങളും ശ്രദ്ധിച്ചത്. ഇതു വഴി ഇയാള്‍ അക്കൗണ്ട് ഹാക്ക് ചെയ്യുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക