Image

അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും; രാം ഗോപാല്‍ വര്‍മ്മ

Published on 03 January, 2017
അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും; രാം ഗോപാല്‍ വര്‍മ്മ
വിവാദമായ പ്രസ്താവനകള്‍ കൊണ്ട് എക്കാലത്തും മാധ്യമ ശ്രദ്ധനേടിയ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സിനിമാരംഗത്തും പൊതുരംഗത്തും പ്രവര്‍ത്തിക്കുന്ന പ്രശസ്തരുള്‍പ്പെടെ ധാരാളം പേര്‍ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. എന്നാല്‍ പുതിയ വാര്‍ത്ത ആര്‍ജിവി തന്നെക്കുറിച്ച് തന്നെ പറഞ്ഞ കാര്യമാണ്.

വാര്‍ദ്ധക്യത്തില്‍ മറ്റുള്ളവരുടെ ആശ്രിതനായി അവര്‍ക്ക് ഭാരമായി താനൊരിക്കലും ജീവിക്കാനാഗ്രഹിക്കുന്നില്ലെന്നും അങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്ന പക്ഷം മറ്റൊന്നും നോക്കാതെ താന്‍ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ തെലുങ്കില്‍ താന്‍ ചെയ്ത വംഗവീട്ടി പ്രതീക്ഷിച്ച നിലയിലെത്തിയില്ലെന്നും അതിനാല്‍ അടുത്തകാലത്തൊന്നും ഇനി തെലുങ്കില്‍ ചിത്രങ്ങളെടുക്കാനില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക