Image

വരുന്നൂ ബാര്‍ബി

Published on 03 January, 2017
വരുന്നൂ ബാര്‍ബി

സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബാര്‍ബി എന്നാണ് ചിത്രത്തിന്റെ പേര് . പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ബാര്‍ബി പാവ തന്റെ രാജ്യമായ ബാര്‍ബി ലാന്‍ഡില്‍ നിന്ന് സാധാരണ ലോകത്തെത്തുന്നതും. പിന്നീട് തന്റെ നാടിനെ ഒരാപത്തില്‍ നിന്നു രക്ഷിക്കാന്‍ പോകുന്നതുമാണ് ഇതിവൃത്തം. ഏമി ഷൂമ്മറായിരിക്കും ബാര്‍ബിയായി വെള്ളിത്തിരയിലെത്തുന്നത് . എന്നാല്‍ ചിത്രത്തില്‍ ആരൊക്കെ ഏതൊക്കെ വേഷം ചെയ്യുമെന്നോ ചിത്രത്തിന്റെ സംവിധായകന്‍ ആരായിരിക്കുമെന്നോ തീര്‍ത്തു പറയാറായിട്ടില്ല. എന്തായാലും 2018ഓടെ ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് സോണി പിക്‌ചേഴ്‌സിന്റെ ശ്രമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക