ഷാറൂഖ് ചിത്രം റയീസിന്റെയും ഹൃത്വിക് ചിത്രം കാബിലിന്റെയും റിലീസ് തിയ്യതി തീരുമാനിച്ച മുതലാണ് ഷാറൂഖും രാകേഷ് റോഷനും തമ്മിലുള്ള ശീത സമരത്തിനു തുടക്കമായത്. ഇരു ചിത്രങ്ങളുടെയും റിലീസ് ഒരു ദിവസമായാല്‍ അത് ബോക്സോഫീസ് കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇരുവരും ഉയര്‍ത്തിയ വാദം.
ഇരു ചിത്രങ്ങളും ആദ്യം 26 നായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. റായീസിന്റെ റിലീസുമായി ക്ലാഷാവുമെന്ന കാരണം പിന്നീട് കാബില്‍ റിലീസ് 25 ലേക്കു മാറ്റി. എന്നാല്‍ ഷാറൂഖ് ചിത്രത്തിന്റെ റിലീസും പിന്നീട് 25 ലേക്കു മാറ്റിയതാണ് രാകേഷ് റോഷനെ ചൊടിപ്പിച്ചത്. ഷാരൂഖെന്തിനു നാണം കെട്ട കളി കളിക്കുന്നു എന്നായിരുന്നു രാകേഷ് റോഷന്റെ ചോദ്യം. എന്നാല്‍ താനും രാകേഷ് റോഷനുമായി യാതൊരു പ്രശ്നവുമില്ലെന്നാണ് ഷാരൂഖ് വ്യക്തമാക്കിയത്.
വീണ്ടും ഷാരൂഖിനെതിരെ ആഞ്ഞടിച്ചിരിക്കുയാണ് രാകേഷ് റോഷന്. കഴിഞ്ഞ ദിവസം ഒരു ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് രാകേഷ് ഷാരൂഖ് തന്റെ മുന്നിലൊന്നു പറഞ്ഞു മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നു ആരോപിച്ചത്. മറ്റൊരാളുടെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം സ്വന്തം ചിത്രം റിലീസ് ചെയ്യുന്നത് ശരിയല്ലെന്നും താനാണെങ്കില്‍ അത്തരത്തിലുള്ള നീക്കം നടത്തില്ലെന്നും രാകേഷ് റോഷന് പറയുന്നു.
തന്റെ മകന് വളര്‍ന്നു വരുന്ന സൂപ്പര്‍ സ്റ്റാറാണെന്നും ഷാരൂഖാനോട് ബോളിവുഡിലെ സീനിയര്‍ സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാനോടും സല്മാന് ഖാനോടും മത്സരിച്ചോളാനുമാണ് രാകേഷ് റോഷന് പറഞ്ഞത്.