Image

പെര്‍ത്തില്‍ വിവേകാനന്ദ ജയന്തിയാഘോഷം 14 ന്

Published on 03 January, 2017
പെര്‍ത്തില്‍ വിവേകാനന്ദ ജയന്തിയാഘോഷം 14 ന്
  പെര്‍ത്ത്: ഹൈന്ദവ വിശ്വാസികളുടെ കലാ സാംസ്‌കാരിക സംഘടനയായ സംസ്‌ക്യതിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ദേശീയ യുവജനദിനമായ വിവേകാനന്ദ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 

ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്‌ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത അത്യപൂര്‍വ പ്രതിഭാശാലിയായിരുന്ന സ്വാമിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് പെര്‍ത്തില്‍ ആദ്യമായി വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നത്.

ജനുവരി 14ന് (ശനി) വൈകുന്നേരം 6.30ന് മുതല്‍ വെല്ലിട്ടനിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് ആഘോഷ പരിപാടികള്‍. ആഘോഷങ്ങളോടനുബന്ധിച്ച് യോഗാ പരിജ്ഞാന ശിബിരവും സ്വാമി വിവേകാന്ദന്റെ പ്രസംഗങ്ങളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പ്രബന്ധഅവതരണവും ഉണ്ടാവും. ഡോ. കെ.എസ്. ഹരികുമാര്‍ (ജെറാള്‍ട്ടന്‍) മുഖ്യപ്രഭാഷകനാണ്. മാനസി പിള്ള വീഡിയോ പ്രസന്റേഷനോടെ പ്രബന്ധം അവതരിപ്പിക്കും. ഹൈന്ദവ ദര്‍ശനങ്ങളുടെ ആധ്യാല്മിക വശങ്ങള്‍ പ്രതിപാദിക്കുന്ന ചോദ്യോത്തര പംക്തിയും യോഗ പരിശീലനവുമാണ് പ്രധാന പരിപാടികള്‍. 

വിവരങ്ങള്‍ക്ക്: വിജയകുമാര്‍ 0423408063, മഹേഷ് 0406031773, ഹിത 0422302092, ദീപ്തി 0470118716, ധനീഷ് 0403731438, പ്രഭീഷ് 0423428842, സുജിത 0413443430. 

റിപ്പോര്‍ട്ട്: കെ.പി. ഷിബു  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക