Image

ഗാള്‍വേ പള്ളിയില്‍ ഏലിയാസ് മോര്‍ യൂലിയോസിന് സ്വീകരണവും ദനഹാ തിരുനാളും ആറിന്

Published on 03 January, 2017
ഗാള്‍വേ പള്ളിയില്‍ ഏലിയാസ് മോര്‍ യൂലിയോസിന് സ്വീകരണവും ദനഹാ തിരുനാളും ആറിന്
   ഗാള്‍വേ (അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അങ്കമാലി ഭദ്രാസനം ഹൈറേഞ്ചു മേഖല ഭദ്രാസനാധിപന്‍ ഏലിയാസ് മോര്‍ യൂലിയോസിന് സ്വീകരണവും ദനഹാ ശുശ്രൂഷയും ജനുവരി ആറിന് നടക്കും. രാവിലെ ഒമ്പതിന് പള്ളിയിലെത്തിച്ചേരുന്ന മെത്രാപ്പോലീത്തായെ ഇടവക വികാരി ഫാ. ജോബിമോന്‍ സ്‌കറിയയുടെയും സഹവികാരി ഫാ. ബിജു പാറേക്കാട്ടിലിന്റെയും നേതൃത്വത്തില്‍ പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് നടക്കുന്ന പ്രഭാത പ്രാര്‍ഥനക്കും വിശുദ്ധ കുര്‍ബാനയ്ക്കും ദനഹ പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകള്‍ക്കും ഏലിയാസ് മോര്‍ യൂലിയോസ് നേതൃത്വം നല്‍കും. 

സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്മസ് കരോള്‍ മത്സരത്തില്‍ ഇടവകയില്‍നിന്നും പങ്കെടുത്ത കുട്ടികളെ അന്നേദിവസം അനുമോദിക്കും. ഇടവകയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള നോമ്പുകാല താമസിച്ചുള്ള ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും ഏലിയാസ് മോര്‍ യൂലിയോസ് നിര്‍വഹിക്കും. നോമ്പുകാല ധ്യാനം മാര്‍ച്ച് 17,18 ,19 (വെള്ളി,ശനി,ഞായര്‍) തീയതികളില്‍ എന്നിസ് സെന്റ് ഫ്‌ളാന്നെന്‍സ് കോളജില്‍ നടക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക