Image

ബ്രിസ്‌കയ്ക്ക് പുതിയ നേതൃത്വം

Published on 03 January, 2017
ബ്രിസ്‌കയ്ക്ക് പുതിയ നേതൃത്വം


      ബ്രിസ്‌റ്റോള്‍: എണ്ണൂറില്‍പരം മലയാളി കുടുംബങ്ങള്‍ അധിവസിക്കുന്ന ബ്രിസ്‌റ്റോളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പൊതു സംഘടനയായ ബ്രിസ്‌റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന് പുതിയ നേതൃത്വം.

ബ്രിസ്‌റ്റോളില്‍ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക മലയാളി അസോസിയേഷനുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്നാണ് ബ്രിസ്‌കയുടെ കമ്മിറ്റി രൂപീകരിക്കുന്നത്. അസോസിയേഷന്‍ ഓഫ് സൗത്ത്‌മേട് കേരളൈറ്റ്‌സ് (ആസ്‌ക് സൗത്ത്‌മേട്), ഹെന്‍ബറി ആന്‍ഡ് ബെന്ററി മലയാളി അസോസിയേഷന്‍, ഷറാംപ്റ്റന്‍ മലയാളി അസോസിയേഷന്‍, യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ (യുബിഎംഎ), സ്‌നേഹ അയല്‍ക്കൂട്ടം ഫിഷ്‌പോണ്ട്‌സ്, കേരളൈറ്റ്‌സ് ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി ക്ലബ് (കല സെന്റ് ജോര്‍ജ്), ബ്രാഡ്‌ലിസ്‌റ്റോക്ക് മലയാളി അസോസിയേഷന്‍, സാന്ത്വനം ഫ്രഞ്ചയ്, സിറ്റി സെന്റര്‍ മലയാളി അസോസിയേഷന്‍, ബ്രെസ്ലിങ്ങ്ടണ്‍, വിറ്റ്ചര്‍ച്, ബിഷപ് വര്‍ത്ത്, നോള്‍ മലയാളി അസോസിയേഷനുകള്‍ എന്നിവയില്‍ നിന്നും അംഗബല അനുപാതികമായിട്ടാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. 

2016 ഒക്ടോബറില്‍ നടന്ന ബ്രിസ്‌കയുടെ വാര്‍ഷിക പൊതുയോഗമാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയംഗങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയത്. തുടര്‍ന്ന് നവംബര്‍ 11ന് സൗത്ത് കമ്യൂണിറ്റി ഹാളിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 

പ്രസിഡന്റായി മാനുവല്‍ മാത്യുവും (സ്‌നേഹ ഫിഷ്‌പോണ്ട്‌സ്), വൈസ് പ്രസിഡന്റായി ബിജു പപ്പാറില്‍ വര്‍ക്കിയും (യുബിഎംഎ) ജനറല്‍ സെക്രട്ടറിയായി പോള്‍സണ്‍ മേനാച്ചേരിയും (കല സെന്റ് ജോര്‍ജ്), ജോയിന്റ് സെക്രട്ടറിയായി ശ്രീനിവാസ് മാധവനും (സിറ്റി സെന്റര്‍), ട്രഷററായി ബിജു ഏബ്രഹാമും (ആസ്‌ക്‌സൗത്ത്‌മേട്), ജോയിന്റ് ട്രഷററായി ബിനു ഏബ്രഹാമും (സാന്ത്വനം ഫ്രഞ്ചയ്), ആര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി സെബാസ്റ്റ്യന്‍ ലോനപ്പന്‍ (സ്‌നേഹ അയല്‍ക്കൂട്ടം ഫിഷ്‌പോണ്ട്‌സ്), സന്ദീപ് കുമാര്‍ (ബ്രാഡ്‌ലി സ്‌റ്റോക്ക്), സ്‌പോര്‍ട്‌സ് സെക്രട്ടറിയായി സുബിന്‍ സിറിയക് (ബ്രാഡ്‌ലി സ്‌റ്റോക്ക്), പിആര്‍ഒ ആയി ജെഗി ജോസഫ് (യുബിഎംഎ), യൂത്ത് വെല്‍ഫെയര്‍ ഓഫീസറായി ജോജി മാത്യു (സ്‌നേഹ ഫിഷ്‌പോന്‍ഡ്‌സ്) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി 

അപ്പു മണലിത്തറ (ഷറാംപ്റ്റന്‍ അസോസിയേഷന്‍), ജസ്റ്റിന്‍ മഞ്ഞളി (ഹെന്‍ബെറി ആന്‍ഡ് ബെന്റി), ജെറിന്‍ മാത്യു ചക്കാലപ്പടവില്‍ (വിറ്റ് ചര്‍ച് ബിഷപ് വര്‍ത്ത്), ബ്രിസ്‌ക മുന്‍ വൈസ് പ്രസിഡന്റ് ജോണ്‍സന്‍ തോമസ് (കല സെന്റ് ജോര്‍ജ്), ജോഷി പോള്‍ (ഹെന്‍ബറി ആന്‍ഡ് ബെന്റി), ജിനേഷ് ബേബി (ആസ്‌ക്‌സൗത്തമേഡ് ), റോയ് കെ. ഔസേപ്പ് (ആസ്‌ക് സൗത്തമേഡ്), എല്‍ദോ വര്‍ഗീസ് (ആസ്‌ക് സൗത്തമേഡ്), റെജി തോമസ് (യുബിഎംഎ) എന്നിവരേയും തെരഞ്ഞെടുത്തു.

ബ്രിസ്‌ക മുന്‍ കമ്മിറ്റി പ്രസിഡന്റ് തോമസ് ജോസഫ്, ജനറല്‍ സെക്രട്ടറി ജോസ് തോമസ് (ബോബി മാറാമാറ്റം), ട്രഷറര്‍ റെജി തോമസ് മാണികുളം എന്നിവര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ ആയിരിക്കും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക