Image

ഇസ്താബൂള്‍ ആക്രമണം: പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു

Published on 03 January, 2017
ഇസ്താബൂള്‍ ആക്രമണം: പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു


      ഇസ്താംബൂള്‍: പുതുവര്‍ഷാഘോഷത്തിനിടെ തുര്‍ക്കിയിലെ ഇസ്താംബൂളിലെ നിശാക്‌ളബില്‍ നടത്തിയ കൂട്ടക്കൊലയുടെ മുഖ്യപ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. ഇയാള്‍ സാന്തോക്ലോസിന്റെ വേഷം അണിയുന്നതിന്റെയും ആളുകളുടെ നേര്‍ക്ക് നിറയൊഴിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. 

അക്രമി കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ശാഖയിലെ ഐഎസ്അംഗമാണെന്നും റിപ്പോര്‍ട്ടുണ്ട്. പടിഞ്ഞാറന്‍ ചൈനയിലോ അഫ്ഗാനിസ്താനിലോ, ചെച്‌നിയയിലോ നിന്നാണ് ഇയാള്‍ വന്നതെന്നും അധികൃതര്‍ സംശയിക്കുന്നു. അക്രമിക്കായി വ്യാപക തെരച്ചിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്നത്.

അക്രമി നടത്തിയ വെടിവയ്പില്‍ 39 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ 19 പേര്‍ വിദേശികളാണ്. 60 ഓളം പേര്‍ക്ക് പരിക്കേറ്റു. സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ രണ്ടു പേര്‍ ക്ലബില്‍ കയറിയ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ 39 പേര്‍ മരിക്കുകയും 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 20 ഓളം പേര്‍ വിദേശികളാണ്. ഇവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക