Image

ഓര്‍മ ചികിത്സാ സഹായം നല്‍കി

Published on 03 January, 2017
ഓര്‍മ ചികിത്സാ സഹായം നല്‍കി

      ദമാം: ശിശുദിനത്തോടനുബന്ധിച്ച് മലയാളി കൂട്ടായ്മയായ ഓര്‍മയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കളിമുറ്റം 2016 ശില്പശാലയില്‍ 25 വര്‍ഷമായി റഹീമയില്‍ നജറാന്‍ കമ്പനിയില്‍ സെക്രട്ടറിയായും ഓര്‍മയുടെ സജീവ മെംബറുമായിരുന്ന എന്‍. ശശിധരന് ചികിത്സാ സഹായം നല്‍കി. 

റഹീമയില്‍ നടന്ന ചടങ്ങില്‍ എം.കെ. ജയകൃഷ്ണന്‍ മാഷില്‍നിന്നും ജീവകാരുണ്യ കണ്‍വീനര്‍ വേണുകുമാര്‍ സഹായം ഏറ്റുവാങ്ങി. ചടങ്ങില്‍ ഡോ. ടെസി റോണി, പ്രസിഡന്റ് അഷ്‌റഫ് നൈതല്ലൂര്‍, സന്ധ്യ ടീച്ചര്‍, രജീഷ്, ഉണ്ണി കെ. നായര്‍, അജി പ്രമാടം, വേണുകുമാര്‍, വേണുഗോപാല്‍, പി.എ.എം. സാദിക്ക്, അസീസ്, ജനറല്‍ സെക്രട്ടറി വര്‍ഗീസ് എടത്വ, ജി. അനില്‍കുമാര്‍, ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക