Image

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടി

Published on 03 January, 2017
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടി

 
ദുബായ്: മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനും അധോലോക രാജാവുമായ ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടി. യുഎഇയില്‍ ദാവൂദിന്റെ പേരില്‍ നിരവധി വന്‍കിട ഹോട്ടലുകളുണ്ട്. കൂടാതെ യുഎഇയിലെ നിരവധി പ്രമുഖ കമ്പനികളില്‍ ഇയാള്‍ക്ക് കൂട്ടുകച്ചവടവുമുണ്ട്. ദുബായിലെ ദാവൂദിന്റെ പേരിലുള്ള നിരവധി സ്വത്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി ദാവൂദ് ഇബ്രാഹിമിന്റെ പേരിലുള്ള സ്വത്തുക്കളെക്കുറിച്ച് യുഎഇ പോലീസ് അന്വേഷണത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ഇയാളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് യുഎഇ സര്‍ക്കാരിന് ഇന്ത്യ വ്യക്തമായ വിവരം നല്‍കിയിരുന്നു. ക്രിമിനല്‍ നടപടികളും രാജ്യവിരുദ്ധ നടപടികളും തുടരുന്ന ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് മോദി യുഎഇ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യുഎഇക്ക് പുറമേ മൊറൊക്കോ, സ്‌പെയിന്‍, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, സൈപ്രസ്, തുര്‍ക്കി, ഇന്ത്യ, പാക്കിസ്ഥാന്‍ ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലും ദാവൂദിന് കോടികളുടെ സ്വത്തുക്കളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക