Image

സാന്ദ്രയെ മര്‍ദ്ദിച്ചെന്ന ആരോപണങ്ങള്‍ നിഷേധിച്ച്‌ വിജയ്‌ ബാബു

Published on 04 January, 2017
സാന്ദ്രയെ മര്‍ദ്ദിച്ചെന്ന ആരോപണങ്ങള്‍ നിഷേധിച്ച്‌ വിജയ്‌ ബാബു

കൊച്ചി: തന്നെ മര്‍ദ്ദിച്ചെന്ന്‌ നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ്‌ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന്‌ നടന്‍ വിജയ്‌ ബാബു. തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ താരം ആരോപണങ്ങള്‍ നിഷേധിച്ചത്‌.

 സുഹൃത്തുക്കളെ, എന്റെ ഏറ്റവും വിശ്വസ്തയായ ബിസിനസ് പങ്കാളിയും അവരുടെ ഭര്‍ത്താവും എനിക്കെതിരെ അടിസ്ഥാനരഹിതമായ കേസ് കൊടുത്തിരിക്കുകയാണ്. ഞാന്‍ അവകാശവാദം ഉന്നയിച്ച വസ്തു (ബിസിനസ് പ്രോപര്‍ട്ടി) തട്ടിയെടുക്കുന്നതിന് വേണ്ടിയാണത്. എനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന് ഞാന്‍ തെളിയിക്കും.'' വിജയ് ബാബു പോസ്റ്റില്‍ പറയുന്നു. 

സാന്ദ്രയും വിജയും ചേര്‍ന്നു ഫ്രൈഡേ ഫിലിംസ്‌ എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തി വരികയായിരുന്നു. സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളായ ഫിലിപ്‌ ആന്റ്‌ മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി തുടങ്ങി പത്തോളം ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഇരുവരും ചേര്‍ന്നു നിര്‍മ്മിച്ചിട്ടുണ്ട്‌.

 ബിസിനസ്‌ സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഓഫിസിലെത്തിയ തന്നെ വിജയ്‌ ബാബു മര്‍ദ്ദിച്ചെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്നുമാണ്‌ സാന്ദ്ര നല്‍കിയ പരാതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക