Image

മാപ്പ് ക്രിസ്തുമസ്- പുതുവത്സരാഘോഷം ജനുവരി 7-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 04 January, 2017
മാപ്പ് ക്രിസ്തുമസ്- പുതുവത്സരാഘോഷം ജനുവരി 7-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ജനുവരി ഏഴാംതീയതി ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ നടത്തപ്പെടുന്ന ക്രിസ്തുമസ് - പുതുവത്സരാഘോഷത്തിന്റേയും, സംഘടനയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ് അനു സ്കറിയയുടെ അധ്യക്ഷതയില്‍ കൂടുന്ന മീറ്റിംഗില്‍ റവ.ഫാ. എ.കെ. കുര്യാക്കോസ് (നോര്‍ത്ത്- ഈസ്റ്റ് ഓര്‍ത്തഡോക്‌സ് ഡയോസിഷന്‍ സെക്രട്ടറി) മുഖ്യ സന്ദേശം നല്‍കുന്നതും, പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നതുമാണ്. ഫോമാ ജനറല്‍ സെക്രട്ടറി ജിബി കുര്യാക്കോസും മറ്റു സാമൂഹ്യ-സാംസ്കാരിക നേതാക്കളും ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതുമാണ്. ഈ സമ്മേളനത്തിലേക്ക് ഫിലാഡല്‍ഫിയയിലെ മുഴുവന്‍ മലയാളി സുഹൃത്തുക്കളേയും, മാപ്പിന്റെ എല്ലാ കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നതായി സെക്രട്ടറി ചെറിയാന്‍ കോശി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 210 446 5027, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914.
മാപ്പ് ക്രിസ്തുമസ്- പുതുവത്സരാഘോഷം ജനുവരി 7-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായിമാപ്പ് ക്രിസ്തുമസ്- പുതുവത്സരാഘോഷം ജനുവരി 7-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
naadukaani 2017-01-05 04:51:28
ആഹാ ..നമ്മുടെ സെൽഫി മച്ചാൻ ഇതിനു വരുമല്ലോ ..
നമുക്ക്  സെൽഫിയും ഗ്രൂപ്പും എടുക്കണം . പരാതിക്കാർ പോകാൻ പറ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക