Image

പ്രവാസിസാഹോദര്യത്തിന്റെ നേർകാഴ്ചയായി നവയുഗം സാംസ്കാരികവേദി കുടുംബസംഗമം.

Published on 04 January, 2017
പ്രവാസിസാഹോദര്യത്തിന്റെ നേർകാഴ്ചയായി  നവയുഗം സാംസ്കാരികവേദി കുടുംബസംഗമം.


 

ദമ്മാം:  നവയുഗം സാംസ്കാരികവേദി കുടുംബവേദിയുടെയുംവനിതാവേദിയുടെയുംബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഉമ്മൽ ഷെയ്ഖിൽവെച്ച് സംഘടിപ്പിയ്ക്കപ്പെട്ട കുടുംബസംഗമം - 2016, കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കൂട്ടായ്മയുടെയുംസാഹോദര്യത്തിന്റെയുംസ്നേഹത്തിന്റെയുംഊഷ്മളത നിറഞ്ഞ സംഗമവേദിയായി.

 

നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി കുടുംബവേദി കൺവീനർ ദാസൻ രാഘവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽനവയുഗംകേന്ദ്രരക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ കുടുംബസംഗമം ഉത്ഘാടനം ചെയ്തുനവയുഗം കേന്ദ്രഭാരവാഹികളായ സാജൻ കണിയാപുരംലീന ഉണ്ണികൃഷ്ണൻ,ഷാജി മതിലകംഹുസ്സൈൻ കുന്നിക്കോട്എന്നിവർ സംസാരിച്ചു.  വനിതാവേദി കൺവീനർ പ്രതിഭപ്രിജി സ്വാഗതവുംബാലവേദി കൺവീനർ ബിജു വർക്കിനന്ദിയും പറഞ്ഞു.

 

കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കുടുംബങ്ങളുടെ   സംഗമത്തിൽകുട്ടികളുടെയുംമുതിർന്നവരുടെയും വ്യത്യസ്തങ്ങളായ വിവിധ  കലാകായിക,വിനോദമത്സരപരിപാടികൾ ഉൾപ്പെട്ടിരുന്നുവിവിധ മത്സരങ്ങളിൽ  സുമി ശ്രിലാല്മിനി ഷാജി (നടത്ത മത്സരംഅജയ് ഷാജിജിജു  (ഓട്ടമത്സരം,സീനിയർ),അഭിനവ് മണിക്കുട്ടന്ധിരജ് ശ്രിലാല് (ഓട്ട മത്സരം,ജൂനിയർ), നന്ദ കിഷൊർഅഭിരാമി (ഓട്ട മത്സരം,സബ്-ജൂനിയർ), അഭിരാമിമണിക്കുട്ടൻ (മ്യൂസിക്ക്ചെയർ), ധന്യ സുമെഷ്ജയശ്രി ഹരിദാസ് (ബലുണ് മത്സരം,സീനിയർ), ഹിലാല് മഹമുദ് (ബലുണ് മത്സരം,ജൂനിയർ), ലുലു,അനന്തുകൃഷ്ണ (സ്വീറ്റ്പിക്ക് മത്സരം,സബ്-ജൂനിയർഎന്നിവർ വിജയികളായി.

കുട്ടികൾക്കായി നടന്ന ക്വിസ് മത്സരത്തിൽ ഗൌരി രാമദാസ്ആൻമരിയ റോയ്  എന്നിവർ  യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിവിജയികൾക്ക്ദമ്മാമിലെ സഹാറ ഡിപ്പാർട്ട്മെന്റ് സ്റ്റോർ സമ്മാനങ്ങൾ സ്പോൺസർ ചെയ്തുവിവിധ കലാപരിപാടികളും, ആഘോഷങ്ങളും, സദ്യയും കുടുംബസംഗമത്തിന്റെ ഭാഗമായി നടന്നു.

 

വിവിധ പരിപാടികൾക്ക് പ്രിജി കൊല്ലംഅരുണ് ചാത്തന്നൂർഅരുൺ നൂറനാട്ശ്രികുമാർ വെള്ളല്ലൂർറെജി സാമുവൽഅടൂർ ഷാജികെ.എൽ.ഉണ്ണികൃഷ്ണൻമണിക്കുട്ടൻ,  അഷറഫ് തലശ്ശേരിരാജേഷ്മോഹനൻശ്രീലാൽറോയ് വർഗ്ഗീസ്ഷിബു കുമാർമുനീർ ഖാൻലീന ഷാജി.എസ്.റഹിം,ഉണ്ണി ഓച്ചിറസുജ റോയ്ഉഷ ഉണ്ണി  എന്നിവർ നേതൃത്വം നൽകി.

പ്രവാസിസാഹോദര്യത്തിന്റെ നേർകാഴ്ചയായി  നവയുഗം സാംസ്കാരികവേദി കുടുംബസംഗമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക