Image

കുത്തിയോട്ട സമര്‍പ്പണവുമായി കെ.ജി. മന്മഥന്‍ നായരും കുടുംബവും

അനില്‍ പെണ്ണുക്കര Published on 20 February, 2012
കുത്തിയോട്ട സമര്‍പ്പണവുമായി കെ.ജി. മന്മഥന്‍ നായരും കുടുംബവും
കുത്തിയോട്ടം തുടങ്ങി....
ഓണാട്ടെങ്ങും കെട്ടുകാഴ്‌ചയൊരുങ്ങി.
ചെട്ടികുളങ്ങരയില്‍ അമ്മയുടെ
മുഗ്‌ദ്ധഹാഹം വിളങ്ങി.'

ചെട്ടികുളങ്ങരയുടെ ഹൃദയങ്ങളില്‍ ഉത്സാഹത്തിന്റേയും, ഭക്തിയുടേയും തിരച്ചാര്‍ത്തുമായി കുംഭ ഭരണി തിരുനാള്‍ അടുക്കാറായി. നാടാകെ കെട്ടുകാഴ്‌ചകളുടേയും കുത്തിയോട്ട പാട്ടുകളുടേയും ദൃശ്യവീചികള്‍ കൊണ്ട്‌ നിറയുകയാണ്‌.

പ്രസിദ്ധമായ കാര്‍ത്തികപ്പള്ളിയാണ്‌ ഇത്തവണ കുത്തിയോട്ട വഴിപാടുകൊണ്ട്‌ ദേശാതിര്‍ത്തി ഭേദിച്ച്‌ പ്രസിദ്ധമാകുന്നത്‌. ചരിത്രപ്രസിദ്ധമായ കാര്‍ത്തികപ്പള്ളി ഒരു കടലോര ഗ്രാമമാണ്‌. ഇവിടെയാണ്‌ ചെട്ടികുളങ്ങര അമ്മയുടെ കുത്തിയോട്ടംകൊണ്ട്‌ ശ്രദ്ധപിടിച്ചുപറ്റുന്നത്‌.

അമേരിക്കന്‍ മലയാളികളില്‍ സാംസ്‌കാരിക രംഗത്ത്‌ പ്രശസ്‌തനായ വ്യക്തിയും, ഫൊക്കാനാ നേതാവുമായ ശ്രീ കെ.ജി മന്മഥന്‍ നായരും കുടുംബവുമാണ്‌ ഇത്തവണ ഈ വഴിപാട്‌ സമര്‍പ്പിക്കുന്നത്‌. അമേരിക്കയില്‍ ഡാളസില്‍ ആതുരസേവന രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഫൊക്കാനയുടെ നേതൃത്വത്തിന്റെ സംഘശക്തിയിലെ കരുത്തുറ്റ പ്രതീകമാണ്‌. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാധുജന സേവനത്തിലും കെ.ജി. മന്മഥന്‍ നായര്‍ ശ്രദ്ധവെയ്‌ക്കുന്നുണ്ട്‌.

ഹരിപ്പാട്‌ കാര്‍ത്തികപ്പള്ളി ചിങ്ങോലി കാട്ടുപറമ്പില്‍ കുടുംബനാഥനായ മന്മഥന്‍ നായരുടെ ആത്മസമര്‍പ്പണമാണ്‌ കുത്തിയോട്ട വഴിപാട്‌. മന്മഥന്‍ നായര്‍, അമ്മ സരസ്വതിയമ്മ, രാധാ മന്മഥന്‍, മനീഷ്‌ മന്മഥന്‍, ധന്യ മനീഷ്‌, പ്രജിത്‌ നരേന്ദ്രന്‍, ആശാ പ്രതീഷ്‌ എന്നിവരാണ്‌ അമ്മയ്‌ക്ക്‌ കുത്തിയോട്ട വഴിപാട്‌ സമര്‍പ്പിക്കുന്നത്‌.

ചെട്ടികുളങ്ങര ദേവിയുടെ ഇഷ്‌ട വഴിപാടും പരിപാവനവുമായ വഴിപാടാണ്‌ കുത്തിയോട്ടം. വളരെയധികം നിഷ്‌ഠ വ്രതങ്ങളോടെ അനുഷ്‌ഠിക്കേണ്ടതാണ്‌ ഈ വഴിപാട്‌. ദേവീസാന്നിധ്യം സദാ കുത്തിയോട്ട കളത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. കുത്തിയോട്ടത്തില്‍ സംബന്ധിക്കാനെത്തുന്നവര്‍ക്കെല്ലാം ആതിഥേയത്വവും സത്‌കാരവുമൊരുക്കി സ്വീകരിക്കുന്നു. വളരെയേറെ അദ്ധാനവും, സാമ്പത്തികവും ശ്രദ്ധയും വേണം കുത്തിയോട്ട സമര്‍പ്പണത്തിന്‌. ഐതീഹ്യവും വിശ്വാസവും എന്തായിരുന്നാലും ചെട്ടികിളങ്ങരയും ഓണാട്ടുകരയും കുഭഭരണിയും കുത്തിയോട്ടവും കേരള ചരിത്രത്തിന്റേയും സാംസ്‌കാരികതയുടേയും പൈതൃകമുദ്രകളില്‍ ഒന്നായി മാറിയിരിക്കുന്നു. കാര്‍ഷിക സമൃദ്ധിയുടെ നിറവില്‍ ഓണാട്ടുകരയുടെ ആഹ്ലാദത്തിമര്‍പ്പു കൂടിയാണ്‌ ചെട്ടികുളങ്ങര കുംഭ ഭരണ മഹോത്സവം.

മഹാശിവരാത്രനാള്‍ മുതല്‍ (ഫെബ്രുവരി 20) എട്ടുദിവസം ഓണാട്ടുകരയിലെങ്ങും ദേവീസ്‌തുതികളാള്‍ മുഖരിതമായിരിക്കും.

കാര്‍ത്തികപ്പള്ളി ദേശത്തിന്റെ മുഴുവന്‍ സ്വന്തം വഴിപാടായി മാറുകയാണ്‌ കാട്ടുപറമ്പില്‍ വീട്ടില്‍ മന്മഥന്‍ നായര്‍ എന്ന പ്രസിദ്ധനായ അമേരിക്കന്‍ മലയാളി ഒരുക്കുന്ന കുത്തിയോട്ട വഴിപാട്‌. തന്റെ വഴിപാടിന്റെ പുണ്യവും ഭാഗ്യവും പങ്കിടാന്‍ ദേശക്കാര്‍ക്കെല്ലാം നേരിട്ടും ക്ഷണക്കുത്തുകള്‍ എത്തിച്ചുകഴിഞ്ഞു.

കുത്തിയോട്ട പാട്ടുകളാല്‍ പ്രസിദ്ധനായ ശ്രീ വിജയരാഘവ കുറുപ്പാണ്‌ യജ്ഞാചാര്യന്‍. പാവുമ്പ രാധാകൃഷ്‌ണനാണ്‌ ദേവീ ഭാഗവതം പാരായണം ചെയ്യുന്നത്‌. മഹാശിവരാത്രി മുതല്‍ 8 ദിവസം കെ.ജി മന്മഥന്‍ നായരുടെ ഭവനം ദേവീസദനമാകും. ആ അനുഭൂതിയിലാണ്‌ കാര്‍ത്തികപ്പള്ളി നിവാസികള്‍.
കുത്തിയോട്ട സമര്‍പ്പണവുമായി കെ.ജി. മന്മഥന്‍ നായരും കുടുംബവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക