Image

സാവിത്രിയാകുന്നത് സാമന്തയല്ല കീര്‍ത്തി

Published on 04 January, 2017
സാവിത്രിയാകുന്നത് സാമന്തയല്ല കീര്‍ത്തി


മുന്‍കാല നടി സാവിത്രിയുടെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. തെന്നിന്ത്യന്‍ സുന്ദരി സാമന്തയാകും ചിത്രത്തില്‍ സാവിത്രിയായി എത്തുക എന്നായിരുന്നു വിവരം. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കീര്‍ത്തി സുരേഷാണ് സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ നായികയാവുക. സാമന്ത ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ കീര്‍ത്തിക്ക് ഇഷ്ടപ്പെട്ടെന്നാണ് വിവരം. എന്നാല്‍ കരാറില്‍ താരം ഒപ്പ് വച്ചിട്ടില്ല. ഇപ്പോള്‍ ലണ്ടനിലാണ് കീര്‍ത്തി. ജനുവരി ഒമ്പതിന് ലണ്ടനില്‍ നിന്ന് മടങ്ങി എത്തുന്ന താരം ചിത്രത്തിന്റെ കരാറില്‍ ഒപ്പു വയ്ക്കുമെന്നാണ് കരുതുന്നത്.

തിരക്കില്‍ നിന്ന് തിരക്കിലേക്ക് പറക്കുകയാണ് നടി കീര്‍ത്തി സുരേഷ്. വിജയ് നായകനായ ഭൈരവയില്‍ കീര്‍ത്തിയാണ് നായിക. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് താരം. വിഘ്‌നേഷ് ശിവന്‍ സൂര്യയെ നായകനാക്കി ഒരുക്കുന്ന താനാ സേര്‍ന്ത കൂട്ടത്തിലും നായിക കീര്‍ത്തിയാണ്. വിശാലിന്റെ സണ്ടക്കോഴി2, തെലുങ്കില്‍ പവന്‍ കല്യാണ്‍ ചിത്രം എന്നിവയിലും കീര്‍ത്തിയാണ് നായിക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക