Image

മുസ്തഫയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിനെക്കുറിച്ച് പ്രിയാ മണി

Published on 04 January, 2017
മുസ്തഫയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിനെക്കുറിച്ച് പ്രിയാ മണി

മുസ്തഫാ രാജുമായുള്ള പ്രണയത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി പ്രിയാമണി.കഴിഞ്ഞ ദിവസം ഇരുവരുമൊന്നിച്ച ഒരു പരിപാടിക്കിടെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

സിസിഎല്‍ ക്രിക്കറ്റ് ലീഗിനിടെയാണ് മുസ്തഫയെ പരിചയപ്പെട്ടതെന്ന് പ്രിയമണി പറയുന്നു.ആദ്യം വെറും പരിചയമായിരുന്നെങ്കിലും പല തവണ കണ്ടപ്പോള്‍ അത് സൗഹൃദമായി. ഇതിനിടെ പ്രിയാമണിക്ക് തനിക്ക് തോന്നി. ഒരു ദിവസം കാര്യം അവതരിപ്പിച്ചു. എന്നാല്‍ മുസ്തഫ സീരിയസായി എടുത്തില്ല. ഒരു നടി എന്തിന് തന്നെ പ്രണയിക്കണമെന്ന നിലപാടിലായിരുന്നുവെന്നും പ്രിയമണി പറയുന്നു.

ഞലഹമലേറ ശാമഴല

മുസ്തഫ ഓക്കെ പറയാതിരുന്നിട്ടും ഒരു മുസ്ലീം പയ്യനുമായി പ്രണയത്തിലാണെന്ന് വീട്ടില്‍ പറഞ്ഞു. തുടര്‍ന്ന് മുംബൈയില്‍ നടന്ന ഒരു പരിപാടിക്കിടെ ഇരുവരും ഒന്നിച്ച് ഡിന്നറിന് പോയി. അന്ന് വിടാന്‍ ഒരുക്കമല്ലായിരുന്നു. മനസ്സ് തുറന്ന് എല്ലാം പറഞ്ഞു. ഒരു വഴിയുമില്ലെന്നായപ്പോള്‍ കൂടെ ഒരു കരച്ചിലും കൂടി. അതോടെ ഇത് തമാശയല്ലെന്ന് മുസ്തഫയ്ക്ക് ബോധ്യമായി അങ്ങനെ പ്രണയം തുടങ്ങി എന്നും പ്രിയാമണി പറയുന്നു. വിവാഹ ശേഷം പ്രിയ അഭിനയിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്ന് മുസ്തഫയും വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക