Image

ജാക്കി ചാനും മോഹന്‍ലാലും ഒന്നിക്കുന്ന ‘നായര്‍ സാന്‍’ യാഥാര്‍ത്ഥ്യമാകുന്നു

Published on 04 January, 2017
ജാക്കി ചാനും മോഹന്‍ലാലും ഒന്നിക്കുന്ന ‘നായര്‍ സാന്‍’ യാഥാര്‍ത്ഥ്യമാകുന്നു


ആക്ഷന്‍ രാജാവ് ജാക്കി ചാനും മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം യാഥാര്‍ത്ഥ്യമാവുകയാണ്. കണ്ണേ മടങ്ങുക എന്ന കന്നി ചിത്രത്തിലൂടെ തന്നെ നിരവധി അംഗീകാരങ്ങള്‍ നേടിയ ആല്‍ബര്‍ട്ട് ആന്റണി രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന ‘നായര്‍ സാന്‍’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ജപ്പാനില്‍ നിന്ന് നേതൃത്വം നല്‍കിയ ശക്തനായ പോരാളിയായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍. ജപ്പാനിലെ അയോധന കല ആചാര്യനായി ജാക്കി ചാനും വേഷമിടും. 2008ലാണ് നായര്‍ സാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ രണ്ടു താരങ്ങളുടെയും ഡേറ്റ് ചേരാത്തതും മോഹന്‍ലാലിന് അന്താരാഷ്ട്ര സിനിമയില്‍ ഇന്നത്തെ സ്വീകാര്യത ഇല്ലാത്തതും ചിത്രം മുടങ്ങാന്‍ കാരണമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക