Image

സര്‍ക്കാര്‍ ഡയറികൊണ്ടുള്ള പ്രയോജനം എന്ത് ,ജോയ് മാത്യു ചോദിക്കുന്നു

Published on 04 January, 2017
സര്‍ക്കാര്‍ ഡയറികൊണ്ടുള്ള പ്രയോജനം എന്ത് ,ജോയ് മാത്യു ചോദിക്കുന്നു
പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.രാഷ്ട്രീയം ഒരു ജോലിയായി കൊണ്ടുനടക്കുന്നവര്‍ക്ക് കക്ഷത്തില്‍ വെച്ച് നടക്കാനും താന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണെന്ന് നടിക്കാനുമല്ലാതെ സര്‍ക്കാര്‍ ഡയറി കൊണ്ട് വേറെന്ത് പ്രയോജനമാണ് ഉള്ളതെന്ന് ജോയ് മാത്യു ചോദിക്കുന്നു.അച്ചടിച്ച ഡയറികളില്‍ പേരുകള്‍ സ്ഥാനംമാറി പ്രിന്റ് ചെയ്തുവെന്ന കാരണത്താല്‍ അച്ചടിച്ച നാല്‍പ്പതിനായിരത്തോളം ഡയറികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ ജോയ് മാത്യു വിമര്‍ശിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കക്ഷത്തില്‍ വെച്ച് നടക്കാനും താന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണെന്ന് നടിക്കാനുമല്ലാതെ സര്‍ക്കാര്‍ ഡയറികൊണ്ടുള്ള പ്രയോജനം എന്താണു? എന്നാലും നമ്മള്‍ ഡയറികള്‍ അച്ചടിക്കും. ഇപ്പോഴിതാ

ഡയറിയില്‍ തങ്ങളുടെ പേരുകള്‍ അച്ചടിച്ചത് സ്ഥാനം തെറ്റിച്ചുവന്നതില്‍ മനം നൊന്ത മന്ത്രിമാര്‍ അച്ചടിച്ചുകഴിഞ്ഞ നാല്‍പ്പതിനായിരത്തിലധികം ഡയറികള്‍ നശിപ്പിക്കുവാനൊരുമ്പെടുന്നത്രെ.

ഒരു ഡയറി അച്ചടിക്കാന്‍ 185 രൂപ ചിലവുവരുമെന്നും നാല്‍പ്പതിനായിരം ഡയറി അച്ചടിച്ച് വിതരണം ചെയ്യാന്‍ ഏകദേശം ഒരു കോടി രൂപയോളം വരുമെന്നുമാണറിയുന്നത്. ജനങ്ങളുടെ നികുതിപ്പണമെടുത്ത് സ്വന്തം പേര്‍ അച്ചടിപ്പിക്കുന്ന ഡയറി തന്നെ ഒരു പാഴ്ചിലവല്ലേ? നാടിനുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങളാലാണു മന്ത്രിമാരുടെ പേരുകള്‍ ജനങ്ങള്‍ മനസ്സില്‍ എഴുതപ്പെടുക. അല്ലാതെ പാറ്റയും ചിതലും തിന്നുതീര്‍ക്കുന്ന ഡയറിലെ പേരില്‍ ഒരു കാര്യവുമില്ലെന്ന് ഇവര്‍ എന്നാണു മനസ്സിലാക്കുക.

അച്ചടിച്ച ഡയറികള്‍ നശിപ്പിക്കുന്നതിനു പകരം നിര്‍ദ്ധനരായ കുട്ടികള്‍ക്ക് നോട്ടെഴുതാനെങ്കിലും കൊടുക്കുവാനപേക്ഷ. മന്ത്രിമാര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടി: മന്ത്രിക്കസേര ശ്വാശതമായ ഒന്നല്ല എന്ന് ഇടക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണു (ഉദാഹരണം വേണ്ടല്ലോ)ആരൊക്കെ ഈ കസേരയില്‍ നിന്നും ഇനിയും തെറിക്കാന്‍ കിടക്കുന്നു ! അത് കൊണ്ട് ഡയറിയിലൊന്നും വലിയ കാര്യമില്ലെന്നറിയുക സഖാക്കളെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക