Image

കാതെ പസഫിക് ഏറ്റവും സുരക്ഷിത എയര്‍ലൈന്‍സ്

Published on 04 January, 2017
കാതെ പസഫിക് ഏറ്റവും സുരക്ഷിത എയര്‍ലൈന്‍സ്


      സൂറിച്ച്: എയര്‍ലൈന്‍ സേഫ്റ്റി റാങ്കിംഗില്‍ ലോകത്തെ ഏറ്റവും സുരക്ഷിത എയര്‍ലൈന്‍സ് എന്ന ബഹുമതി ഹോങ്കോംഗ് ആസ്ഥാനമായ കാതെ പസഫിക് സ്വന്തമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എയര്‍ ന്യൂസിലന്‍ഡും ചൈനീസ് എയര്‍ലൈന്‍സ് ആയ ഹൈനാനും ആണ്.

ജര്‍മനിയിലെ ഹാംബുര്‍ഗ് ആസ്ഥാനമായ Jet Airliner Crash Data Evaluation Cetnre (JACDEC) ന്റെ പഠനത്തെ ആധാരമാക്കി ഏവിയേഷന്‍ മാഗസിനായ Aero International പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നപ്രകാരം ഖത്തര്‍ എയര്‍വെയ്‌സ്, കെഎല്‍എം, തായ് എയര്‍ലൈനായ ഏവ, എമിരേറ്റ്‌സ് എന്നീ എയര്‍ലൈന്‍സുകളാണ് സുരക്ഷിതത്വത്തിന്റെ കാര്യതതില്‍ നാലു മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍.

ലോകത്തെ വലിയ 60 എയര്‍ലൈന്‍സുകളെ തെരഞ്ഞെടുത്തു നടത്തിയ ഖഅഇഉഋഇ യുടെ പഠനത്തില്‍ ജെറ്റ് എയര്‍വേസ് 35 ഉം എയര്‍ ഇന്ത്യ 39 ഉം സ്ഥാനങ്ങളിലാണ്. ഇത്തിഹാദ്, ക്വന്‍ദാസ്, ജപ്പാന്‍ എയര്‍ലൈന്‍സ്, ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സ്, ലുഫ്താന്‍സ എന്നീ വിമാന കമ്പനികളാണ് എട്ടു മുതല്‍ 12 വരെയുള്ള സ്ഥാനങ്ങളില്‍. ഡെല്‍റ്റ എയര്‍ലൈന്‍സ്(17), ബ്രിട്ടീഷ് എയര്‍വെയ്‌സ്(18) ബജറ്റ് എയര്‍ ലൈന്‍സുകളായ എയര്‍ ബെര്‍ലിന്‍(20), ഈസി ജെറ്റ്(26), സിംഗപ്പൂര്‍ എയര്‍ലൈന്‍സ്(30), സ്വിസ്(32), റൈന്‍ എയര്‍(34), അലിറ്റാലിയ(38), എയര്‍ഫ്രാന്‍സ്(40), അമേരിക്കന്‍ എയര്‍ലൈന്‍സ്(41), എന്നിങ്ങനെയാണ് ഇതര പ്രമുഖ വിമാനക്കമ്പനികളുടെ റാങ്ക്.

വ്യോമയാന ചരിത്രത്തില്‍ 2013 കഴിഞ്ഞാല്‍ ഏറ്റവും സുരക്ഷിതമായ വര്‍ഷമായിരുന്നു 2016 എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടും ഒട്ടാകെ 321 മരണങ്ങളാണ് വിമാനാപകടങ്ങളില്‍ പോയ വര്‍ഷം സംഭവിച്ചത്. ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ 71 പേര്‍ കൊല്ലപ്പെട്ട ബൊളീവിയന്‍ ചാര്‍ട്ടര്‍ വിമാന അപകടമായിരുന്നു പോയ വര്‍ഷത്തെ ഏറ്റവും വലിയ വിമാന ദുരന്തം. 

5.7 ടണ്ണില്‍ കൂടുതല്‍ ഭാരവും കുറഞ്ഞത് 19 സീറ്റെങ്കിലുമുള്ള വിമാനങ്ങളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.

റിപ്പോര്‍ട്ട്: ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക