Image

മാവേലിക്കര രാമചന്ദ്രന്റെ ദുരൂഹ തിരോധാനം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published on 04 January, 2017
മാവേലിക്കര രാമചന്ദ്രന്റെ ദുരൂഹ തിരോധാനം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കുവൈത്ത്: നാല് വര്‍ഷത്തിലേറെയായി ചുരുളഴിയാതെ കിടക്കുന്ന മാവേലിക്കര രാമചന്ദ്രന്റെ തിരോധാന കേസുകളില്‍ വേണ്ട അടിയന്തിര നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്ത് മാവേലിക്കര അസോസിയേഷന്‍ പരാതി നല്‍കി. 

ആകാശവാണി ഡല്‍ഹി നിലയത്തിലെ വാര്‍ത്താ അവതാരകനായിരുന്നു രാമചന്ദ്രന്‍.
2012 ല്‍ വലിയതുറ പോലീസ് സ്‌റ്റേഷന്‍ വഴി ഉണ്ടായ അന്വേഷണത്തിനോ, 2014 ല്‍ തിരുവനന്തപുരം അസി. കമ്മീഷണറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനോ രാമചന്ദ്രന്റെ തിരോധാനത്തില്‍ ഉത്തരം കണ്ടെത്താനായില്ല. മറിച്ച് തിടുക്കത്തില്‍ കേസന്വേഷണം അവസാനിപ്പിക്കുകയാണ് ഉണ്ടായത്.

കലാസാംസ്‌കാരിക രാഷ്ര്ടീയ രംഗത് വലിയൊരു സൗഹൃദ വലയവും, സ്വാധീനവും ഉള്ളൊരു വ്യക്തിത്വം പെട്ടെന്നൊരു സുപ്രഭാതത്തില്‍ അപ്രത്യക്ഷനായതിലും, അതിന്മേലുണ്ടായ അന്വേഷണം മുരടിപ്പിച്ചതിലും അന്തര്‍ലീനമായ ദുരൂഹതയാകാം ഈ കേസിന്റെ പുനരന്വേഷണത്തിലൂടെ പുറത്തു വരേണ്ടത് എന്നു അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

മാവേലിക്കര നിവാസികളുടെ ഇടയിലും, രാമചന്ദ്രന്റെ സുഹൃത്തുക്കളില്‍ നിന്നും നിരന്തരം ഉയര്‍ന്നു വന്ന ആവശ്യമാണ് ഇപ്പോള്‍ കുവൈറ്റ് മാവേലിക്കര അസോസിയേഷന്‍ ഏറ്റെടുത്തു പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക