Image

സുജാത-ശ്വേതമോഹന്‍ ഗാനമേള ചിക്കാഗോ കിക്കോഫ്‌ വിജയകരം

ജോസ്‌ കണിയാലി Published on 20 February, 2012
സുജാത-ശ്വേതമോഹന്‍ ഗാനമേള ചിക്കാഗോ കിക്കോഫ്‌ വിജയകരം
ചിക്കാഗോ: സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ഇടവകയുടെ വൈദിക മന്ദിരം നിര്‍മ്മിക്കുന്നതിനുവേണ്ടി ധനശേഖരണാര്‍ത്ഥം ചിക്കാഗോയില്‍ സുജാത- ശ്വേതമോഹന്‍ ഗാനമേള നടത്തപ്പെടുന്നു. ഏപ്രില്‍ 20 ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7.30 ന്‌ ഗേറ്റ്‌വേ തീയേറ്ററില്‍ വെച്ചാണ്‌ പ്രോഗ്രാം അരങ്ങേറുന്നത്‌. ആദ്യ ടിക്കറ്റ്‌ ചാക്കോച്ചന്‍ കിഴക്കേക്കുറ്റിന്‌ നല്‍കി വികാരി ഫാ. സജി പിണര്‍ക്കയില്‍ ടിക്കറ്റ്‌ വില്‌പനയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ജോണി പുത്തന്‍പറമ്പില്‍, ജോയി നെടിയകാലായില്‍, സണ്ണി മുത്തോലത്ത്‌, ജോസ്‌ വയലില്‍ എന്നിവര്‍ പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായി. ജെയ്‌ബു മാത്യു കുളങ്ങര, ചാക്കോ ചിറ്റലക്കാട്ട്‌, ഷാജു പുലിമലയില്‍, സാബു മുത്തോലത്ത്‌ എന്നിവരാണ്‌ മെഗാ സ്‌പോണ്‍സര്‍മാര്‍. 49 ഗ്രാന്‍ഡ്‌ സ്‌പോണ്‍സര്‍മാരും 30 സ്‌പോണ്‍സര്‍മാരും പ്രോഗ്രാം വിജയിപ്പിക്കവാന്‍ മുന്നോട്ടുവന്നു. ചിക്കാഗോയിലെ രണ്ട്‌ ക്‌നാനായ ഇടവകകളിലും സേവനമനുഷ്‌ഠിക്കുന്ന വൈദികര്‍ക്ക്‌ ഒരുമിച്ച്‌ താമസിക്കുവാനുള്ള ഭവനം വാങ്ങുന്നതിനുവേണ്ടി ബെന്നി വാച്ചാച്ചിറ, സണ്ണി ഇണ്ടിക്കുഴി, തമ്പി ചെമ്മാച്ചേല്‍, ഗ്രേസി വാച്ചാച്ചിറ, ബേബി കാരിയ്‌ക്കല്‍, ജോബി ഓളിയില്‍, സക്കറിയ ചേലയ്‌ക്കല്‍, ജേക്കബ്‌ വഞ്ചിപ്പുരയ്‌ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനെട്ടംഗ ഫണ്ട്‌ റെയ്‌സിംഗ്‌ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കുന്നു. പ്രോഗ്രാമിന്റെ വിജയത്തിന്‌ ചിക്കാഗോ മലയാളി സമൂഹത്തിന്റെ സഹായസഹകരണം വികാരി ഫാ. സജി പിണര്‍ക്കയില്‍ അഭ്യര്‍ത്ഥിച്ചു. നല്ല ഉദ്ദേശ്യത്തിനുവേണ്ടി ഈ പ്രോഗ്രാമിനോട്‌ സാമ്പത്തികമായി സഹകരിക്കുന്നവരെയും, ഇതിന്‌ നേതൃത്വം നല്‍കുന്നവരെയും ഇടവക സന്ദര്‍ശിച്ച ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ അനുമോദിച്ചു.
സുജാത-ശ്വേതമോഹന്‍ ഗാനമേള ചിക്കാഗോ കിക്കോഫ്‌ വിജയകരംസുജാത-ശ്വേതമോഹന്‍ ഗാനമേള ചിക്കാഗോ കിക്കോഫ്‌ വിജയകരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക