Image

ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ ജനുവരി എട്ടിന്

Published on 05 January, 2017
ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ ജനുവരി എട്ടിന്
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്‌സ് പള്ളികളുടെ പതിനാറാമത് സംയുക്ത ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ ജനുവരി എട്ടാംതീയതി ഞായറാഴ്ച വൈകുന്നേരം 4.30-നു യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ഹൈസ്കൂളില്‍ വച്ചു സന്ധ്യാ നമസ്കാരത്തോടുകൂടി നടത്തപ്പെടും.

ലോംഗ് ഐലന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും, ബി.ഡബ്ല്യു.ഒ.സിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന റവ.ഫാ. ജോര്‍ജ് ചെറിയാന്‍ ആണ് മുഖ്യാതിഥിയും ക്രിസ്മസ് സന്ദേശവും നല്‍കുന്നത്.

സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം പൊതുസമ്മേളനവും തുടര്‍ന്നു പള്ളികളുടെ സംയുക്ത ക്വയറിന്റെ ഗാനാലാപനം, നേറ്റിവിറ്റി ഷോ, കാന്‍ഡില്‍ ഡാന്‍സ്, ഡെവോഷണല്‍ സോംഗ്, സ്കിറ്റ്, ഡാന്‍സ്, ക്രിസ്മസ് കരോളിംഗ്, സാന്റാ ക്ലോസിന്റെ വരവ് തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കുന്നത്.

പ്രസിഡന്റ് റവ.ഫാ. എ.കെ. ചെറിയാന്‍, വൈസ് പ്രസിഡന്റ് റവ.ഫാ. ഡോ. ജോര്‍ജ് കോശി, ക്വയര്‍ കോര്‍ഡിനേറ്റര്‍ റവ.ഫാ. നൈനാന്‍ ടി. ഈശോ, സെക്രട്ടറി ഷൈനി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ ജോണ്‍ ഐസക്, കോര്‍ഡിനേറ്റര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ജെസ്സി മാത്യു, ജോയിന്റ് ട്രഷറര്‍ എല്‍ദോ കുര്യാക്കോസ്, ക്വയര്‍ ലീഡര്‍ മനോജ് പി. അലക്‌സ്, ഇന്റേണല്‍ ഓഡിറ്റര്‍ തോമസ് ജോര്‍ജ്, പി.ആര്‍.ഒ/പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ എം.വി. കുര്യന്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയോടൊപ്പം എല്ലാ ഇടവകകളിലേയും വികാരി അച്ചന്‍മാരും, സണ്‍ഡേ സ്കൂളും, മാര്‍ത്തമറിയം സമാജവും, എം.ജി.ഒ.സി.എസ്.എമ്മും, മെന്‍സ് ഫോറവും പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിനായി അക്ഷീണം പ്രയത്‌നിച്ചുവരുന്നു.

പ്രോഗ്രാമിന്റെ അനുഗ്രഹമായ നടത്തിപ്പിനുവേണ്ടി ഏവരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി ഷൈനി ഷാജന്‍ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ ജനുവരി എട്ടിന്ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ ജനുവരി എട്ടിന്ബ്രോങ്ക്‌സ് വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ ജനുവരി എട്ടിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക