Image

പെണ്‍മക്കളാണ് ബെസ്‌റ്റെന്ന് ബിഗ് ബി

Published on 05 January, 2017
പെണ്‍മക്കളാണ് ബെസ്‌റ്റെന്ന് ബിഗ് ബി

അമിതാഭ് ബച്ചനും കുടുംബവും പുതുവര്‍ഷം ആഘോഷിച്ച് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകള്‍ ശ്വേത നന്ദ ഒരുക്കിയിരുന്ന സര്‍െ്രെപസ് ഗിഫിറ്റിനെ കുറിച്ച് ബിഗ് ബി ട്വിറ്ററില്‍ കുറിച്ചു.വിവിധ തരം ഭക്ഷണങ്ങളൊരുക്കിയാണ് ശ്വേത കുടുംബാംഗങ്ങളെ വരവേറ്റതെന്നാണ് ബിഗ് ബി പറയുന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്നു അതെന്നും കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചപ്പോള്‍ അതൊരു അവിസ്മരണീയ അനുഭവമായെന്നും ബച്ചന്‍ പറയുന്നു. പെണ്‍മക്കളാണ് ബെസ്‌റ്റെന്നും സീനിയര്‍ സൂപ്പര്‍ സ്റ്റാര്‍ ട്വീറ്റ് ചെയ്തു.

പുതുവര്‍ഷ ദിനത്തില്‍ ഋഷികേശിലായിരുന്നു നടന്‍.അഭിഷേകും ഐശ്വര്യയും ആരാധ്യയും ദുബായിലും പുതുവര്‍ഷം ആഘോഷിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക