Image

മണിയന്‍ പിള്ള രാജുവിനെതിരേ മുഖ്യമന്ത്രിക്കു പരാതി

ആഷ എസ് പണിക്കര്‍ Published on 05 January, 2017
മണിയന്‍ പിള്ള രാജുവിനെതിരേ മുഖ്യമന്ത്രിക്കു പരാതി


സിനിമാ സമരത്തിന്റെ പേരില്‍ മണിയന്‍പിള്ള രാജു സമരത്തിന്‌ ആഹ്വാനം ചെയ്‌തെന്ന്‌ പരാതി.പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി.ജെ.ജോസാണ്‌ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ മുക്യമന്ത്രി, ഡി.ജി.പി, ഇടുക്കി ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ എന്നിവര്‍ക്ക്‌ പരാതി നല്‍കിയത്‌.

മലയാള സിനിമയെ ഒഴിവാക്കി മറ്റു ഭാ,ഷാസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരേ മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ രംഗത്തെത്തണമെന്ന്‌ മണിയന്‍പിള്ള പറഞ്ഞിരുന്നു. ഈ പ്രസ്‌താവനയുടെ അടിസ്ഥാനത്തിലാണ്‌ പരാതി.

മുട്ടനാടിന്റെ ചോരകുടിക്കുന്ന പഴയ ചെന്നായയുടെ പഴങ്കഥയാണ്‌ കോതമംഗലത്തു നടത്തിയ മണിയന്‍പിള്ളയുടെ പ്രസംഗം ഓര്‍മ്മിപ്പിക്കുന്നതെന്നും ഈ തര്‍ക്കത്തില്‍ സ്വന്തം പണം മുടക്കി സിനിമാ കാണുന്ന ആസ്വാദകരോ മലയാള ഭാഷയോ കക്ഷി ചേരണ്ട ആവശ്യമില്ലെന്നും എബി പറഞ്ഞു.

മലയാള ഭാഷയുടെയും സിനിമാ പ്രേമികളുടെയും ചെലവില്‍ നിലവിലുള്ള തര്‍ക്കത്തെ തങ്ങള്‍ക്കിഷ്‌ടമുള്ള രീതിയില്‍ തിരിച്ചു വിടാനാണ്‌ മണിയന്‍പിള്ള ശ്രമിക്കുന്നത്‌. ഇത്‌ അംഗീകരിക്കാനാവില്ല. തര്‍ക്കം അവസാ#ിപ്പിക്കേണ്ടത്‌ അനിവാര്യമാണ്‌. എന്നാല്‍ ഇതിനായി ഹീനമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്‌ താരങ്ങള്‍ അവസാനിപ്പിക്കണം. 

കലയെന്ന നിലയിലാണെങ്കില്‍ ഏതൊരു സിനിമയേയും പ്രേക്ഷകന്‌ കാണാന്‍ അവസരമുണ്ടാകണം. മലയാള ഭാഷയെ സിനിമാമേഖലയുമായി ബന്ധിപ്പിക്കുന്നത്‌ ദുരുദ്ദേശപരമാണ്‌. ഭാഷയേയും പ്രേക്ഷകരേയും തര്‍ക്കത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നിര്‍ത്താന്‍ തയ്യാറാകണമെന്ന്‌ എബി.ജെസ്‌ വ്യക്തമാക്കി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക