Image

ഇന്‍ഹിസ് വോയിസ് മലയാളം ക്രിസ്ത്യന്‍ ന്യൂസ് പേപ്പര്‍ പ്രകാശനം ചെയ്തു

Published on 05 January, 2017
ഇന്‍ഹിസ് വോയിസ് മലയാളം ക്രിസ്ത്യന്‍ ന്യൂസ് പേപ്പര്‍ പ്രകാശനം ചെയ്തു
ന്യൂയോര്‍ക്ക്: മലയാളം ക്രിസ്ത്യന്‍   ന്യൂസ് പേപ്പറായ ഇന്‍ഹിസ് വോയിസ് പ്രകാശനം ചെയ്തു. ന്യൂയോര്‍ക്കിലെ എല്‍മണ്ടിലുള്ള VFW ഹാളില്‍വച്ച് ജനുവരി രണ്ടിനു ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ പാസ്റ്റര്‍ കെ.വി. എബ്രാഹത്തിന് നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. 

ഒരു പത്രം പ്രകാശനം ചെയ്യുന്നതില്‍ അതീയായ സന്തോഷമുണ്ടെന്നും അത് ദൈവവചനം പ്രഘോഷിക്കാനുള്ള ഒരു പത്രമാകുമ്പോള്‍ കൂടുതല്‍ സന്തോഷമുണ്ടെന്നും പ്രകാശനം ചെയ്തുകൊണ്ടു ജിന്‍സ്‌മോന്‍ പി. സക്കറിയ പറഞ്ഞു. ഈ പത്രം നോര്‍ത്ത് അമേരിക്കയില്‍ ക്രിസ്തീയ വചനപ്രഘോഷണത്തിനുള്ള ഒരു ജിഹ്വയായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഇന്‍ഹിസ് വോയിസിന്റെ പബ്ലീഷറും എഡിറ്ററുമായ ഷാജി എണ്ണശേരിയില്‍ സ്വാഗതവും ഐഎപിസി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് മാത്തുക്കുട്ടി ഈശോ ആമുഖ പ്രസംഗവും നടത്തി. പവര്‍വിഷന്‍ ടിവിയുടെ ന്യൂയര്‍ആഘോഷവും ട്രിനീറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, എയ്ഞ്ചല്‍ മെലഡീസ് സോളിഡ് ആക്ഷനും സംയുക്തമായിനടത്തിയ ചടങ്ങില്‍ നിരവധി സംഗീത കലാപരിപാടികളും ഉണ്ടായിരുന്നു.

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ തോമസ് ചെറിയാന്‍, റവ. ഇട്ടി എബ്രാഹം, റവ. ജോണ്‍ തോമസ്, പാസ്റ്റര്‍ ബെഞ്ചമിന്‍ തോമസ്, പാസ്റ്റര്‍ വില്‍സണ്‍ വര്‍ക്കി, പവര്‍വിഷന്‍ ടിവി യുഎസ് ഡയറക്ടര്‍ എബി എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.സാബു ലൂക്കോസ് മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.

ഇന്ത്യാകാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ കെ. ജോര്‍ജ്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ട്രഷറര്‍ കോശി ഉമ്മന്‍, ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് ഡയറക്ടര്‍ബോര്‍ഡ് അംഗം ജോര്‍ജ് കൊട്ടാരത്തില്‍, ഐഎപിസിയുടെ നിയുക്ത ജനറല്‍ സെക്രട്ടറി ഈപ്പന്‍ ജോര്‍ജ്, ഐഎപിസിയുടെ നിയുക്ത സെക്രട്ടറി ഫിലിപ്പ് മാരറ്റ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ട്രിനീറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ തോമസ് ചെറിയാന്റേയും എയ്ഞ്ചല്‍ മെലഡീസിന്റെ ജോസഫ് പാപ്പന്റെയും നേതൃത്വത്തില്‍ ക്രീസ്തീയ സംഗീതനിശ അരേങ്ങറി. ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന വയലിന്‍ ഫ്യൂഷന്‍ സ്വരമാധുര്യം തീര്‍ത്തു. 
ഇന്‍ഹിസ് വോയിസ് മലയാളം ക്രിസ്ത്യന്‍ ന്യൂസ് പേപ്പര്‍ പ്രകാശനം ചെയ്തുഇന്‍ഹിസ് വോയിസ് മലയാളം ക്രിസ്ത്യന്‍ ന്യൂസ് പേപ്പര്‍ പ്രകാശനം ചെയ്തു
Join WhatsApp News
vayanakkaran 2017-01-05 20:43:51
News is good. But one question? In IAPC there are always changes for all th posts, except Chairman. Why there is no change or elecetion or appointment for Chairman? Is IAPC is a personal property? Is there any democracy or following of the constitution? Since inception no  change for chairman. That is very strange. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക