Image

നടന്‍ ഓംപുരി അന്തരിച്ചു

Published on 05 January, 2017
നടന്‍ ഓംപുരി അന്തരിച്ചു


ന്യൂദല്‍ഹി: ബോളിബുഡ്‌ നടന്‍ ഓംപുരി(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇന്ന്‌ പുലര്‍ച്ചെയാണ്‌ മരണം സംഭവിച്ചത്‌.

മലയാളം അടക്കം വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്‌  1982, 84 വര്‍ഷങ്ങളി
ല്‍  മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌

1999ല്‍ ഈസ്റ്റ്‌ ഈസ്‌ ഈസ്റ്റ്‌ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്‌ ബാഫ്‌റ്റ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. 1990ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.
 

മലയാളത്തിലടക്കം ഇന്ത്യയിലെ മിക്ക ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള ഓംപുരി ഹോളിവുഡിലും ബ്രിട്ടീഷ്‌, പാക്കിസ്ഥാനി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്‌. ഫിലിം ഇന്‍റ്റിറ്റിയുട്ടില്‍നിന്നും നാഷ്‌ണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയശേഷമാണ്‌ അഭിനയരംഗത്തെത്തുന്നത്‌.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത പുരാവൃത്തം , കെ സി സത്യന്‍റെ സംവത്സരങ്ങള്‍ , കണ്ണന്‍ താമരക്കുളത്തിന്റെ ആടുപുലിയാട്ടം എന്നിവയാണ്‌ ഓംപുരിയുടെ മലയാള സിനിമകള്‍ , അര്‍ദ്ധസത്യ,ആക്രോശ്‌ , മിര്‍ച്ച്‌ മസാല, സദ്‌ഗതി, ധാരാവി, ഡിസ്‌കോ ഡാന്‍സര്‍, ആറ്റന്‍ബറോ സംവിധാനം ചെയ്‌ത പ്രശസ്‌ത ചിത്രം ഗാന്ധി, മൈ സണ്‍ ദി ഫന്‍റ്റാസ്റ്റിക്‌, ഖായല്‍, മിസ്റ്റര്‍. യോഗി,സിന്ദഗി സിന്ദബാദ്‌ , ഈസ്റ്റ്‌ ഈസ്‌ ഈസ്റ്റ്‌ ,രംഗ്‌ ദേ ബസന്ദി,ചാര്‍ളി വില്‍സന്‍സ്‌ വാര്‍, പുകാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ചില മികച്ച സിനിമകളാണ്‌. 

നാടക രംഗത്തെ അഭിനയത്തിലൂടെയാണ്‌ ഓംപുരി ചലച്ചിത്ര ലോകത്ത്‌ എത്തുന്നത്‌. 1976ല്‍ മറാത്തി സിനിമയായ ഖാഷിറാം കോട്‌വാല്‍ എന്ന സിനിമയിലൂടെയാണ്‌ ചലച്ചിത്ര ലോകത്തേക്ക്‌ എത്തുന്നത്‌.

1950 ഒക്ടോബര്‍ 18 ഹരിയാന അമ്പാലയിലാണ്‌ ജനനം. പൂനെ ഫിലീം ആന്റ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിരുദം നേടിയതിനു ശേഷമായിരുന്നു അദ്ദേഹം നാടക രംഗത്തേക്കും പിന്നീട്‌ സിനിമാ രംഗത്തേക്കും എത്തുന്നത്‌.
.ഗോവിന്ദ്‌ നിഹ്‌ലാനിയുടെ `തമസ്‌' അടക്കം നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്‌.

1993ല്‍ നന്ദിതാപുരിയെ വിവാഹം ചെയ്‌ത അദ്ദേഹം 2013ല്‍ വേര്‍പിരിയുകയും ചെയ്‌തു. ഈ ബന്ധത്തില്‍ ഇവര്‍ക്കുള്ള മകനാണ്‌ ഇഷാന്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക