Image

എന്റെ കലാലയം (കവിത: സി.ജി.പണിക്കര്‍, കുണ്ടറ)

സി.ജി.പണിക്കര്‍, കുണ്ടറ Published on 06 January, 2017
എന്റെ കലാലയം (കവിത: സി.ജി.പണിക്കര്‍, കുണ്ടറ)
പൊന്നിളം പൂമ്പാറ്റകള്‍ പാറിപ്പറക്കുന്ന
പാവനമായ കലാലയമേ....എന്റെ
പൊന്മണിച്ചെപ്പിലെ, പൊന്നോര്‍മകളില്‍
പൊന്‍കതിരായ കലാലയമേ....
നാടന്‍കളിയുടെ നീളന്‍ കളങ്ങളോ...?
നിന്നങ്കണത്തട്ടിലെ നാടകവേദിയോ...?
നിത്യമാം വിദ്യതന്‍ മന്ത്രാക്ഷരങ്ങളോ.... ? ഇന്നും
നഗ്നമായ് എന്നെ തഴുകുന്ന മുത്തുകള്‍
മാതാ...പിതാ...ഗുരു...ദൈവം....എന്ന
മന്ത്രോച്ചാരണം ഓര്‍ക്കുന്നു ഇന്നും ഞാന്‍
മനസ്സില്‍ കുളിര്‍കോരി കടന്നുപോയാഗുരു....ഇന്നും
മുകളിലൊരു താരമായ് ഇരുട്ടിനെ അകറ്റുന്നു
ഓര്‍മതന്‍ ഓമനക്കുമ്പിളില്‍ പൂവുമായ്
ഓടിയെത്തുന്നൊരു പൂര്‍വ്വവിദ്യാര്‍ത്ഥി ഞാന്‍
ഒന്നല്ല, രണ്ടല്ല.... ഒരായിരങ്ങളില്‍
ഒന്നായ ഞാനും, എന്‍ ശിരസ് നമിക്കുന്നു.

എന്റെ കലാലയം (കവിത: സി.ജി.പണിക്കര്‍, കുണ്ടറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക