Image

ജര്‍മ്മനിയില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

ജോര്‍ജ് ജോണ്‍ Published on 06 January, 2017
ജര്‍മ്മനിയില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
ബെര്‍ലിന്‍: ഫെയ്‌സ്ബുക്കില്‍ കള്ളക്കഥകളും, വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്ക് ജര്‍മ്മനിയില്‍ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുന്നു. ഇനി മുതല്‍ ഈ വക കുറ്റക്യുത്യങ്ങള്‍ക്കുള്ള ശിക്ഷ കോടികളാണ്. ഫെയ്‌സ്ബുക്കില്‍ സത്യം മനസിലാക്കാതെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും, പിന്നീട് തെറ്റാണെന്ന് അറിയുമ്പോള്‍ ക്ഷമ ചോദിച്ച് തിരുത്തുകയും, നേരത്തെ കൊടുത്ത ഫെയിസ് ബുക്ക് വാര്‍ത്ത എടുത്തു കളയാതെ വീണ്ടും അവിടെത്തന്നെ കിടക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ അഞ്ച് ലക്ഷം യൂറോ (ഏകദേശം 35 കോടി രൂപാ) വരെ പിഴ നല്‍കണം.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ധാരാളം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും, അതിനെതിരെ ഫെയ്‌സ്ബുക്ക് വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്നതിന്റെ വെളിച്ചത്തിലാണ് ജര്‍മ്മനി ശിക്ഷാ നടപടികളുമായി വരുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരെ പരാതി ലഭിച്ചാല്‍ അടിയന്തരമായി നടപടി കൈക്കൊണ്ടില്ലെങ്കില്‍ ഫെയ്‌സ്ബുക്കിനും ജര്‍മനി പിഴ ചുമത്തും. വാഷിംങ്ങ്ടണ്‍ പോസ്റ്റ്, പോളിഫാക്ട് തുടങ്ങിയവരുടെ സഹായത്തോടെ വ്യാജപോസ്റ്റുകള്‍ കണ്ടുപിടിക്കാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നു. വ്യാജവാര്‍ത്ത ആണെന്ന് കണ്ടാല്‍ പോപ്പ്അപ്പ് ഈ വാര്‍ത്ത ബ്ലോക്ക് ചെയ്യുകയും, മൂന്നാമത് ഒരാളുമായി ഷെയര്‍ ചെയ്യാതെ നോക്കുമെന്നും ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു.

കൂടാതെ വാട്ട്‌സ്അപ്പ്, മറ്റ് മെസഞ്ചര്‍ സര്‍വീസുകള്‍ എന്നിവ വഴി പ്രമുഖ വ്യക്തികളെയും, രാഷ്ട്രതലവന്‍മാര്‍രെയും മന:പൂര്‍വം കളിയാക്കുകയും, തേജോവധം ചെയ്യുന്നതിനെതിയും ജര്‍മ്മനി ഉടനെ പിഴ ഈടാക്കാനുള്ള നിയമ നിര്‍മ്മാണം കൊണ്ടു വരുമെന്ന് ജര്‍മ്മന്‍ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റും, ജര്‍മ്മന്‍ സാമ്പത്തികകാര്യ മന്ത്രിയുമായ സീഗ്മര്‍ ഗബ്രിയേല്‍ പറഞ്ഞു.


ജര്‍മ്മനിയില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക