Image

ബെംഗലൂരു സംഭവത്തില്‍ തലതാഴ്‌ത്തേണ്ടത് രാജ്യമാണെന്ന് മഞ്ജു

Published on 06 January, 2017
ബെംഗലൂരു സംഭവത്തില്‍ തലതാഴ്‌ത്തേണ്ടത് രാജ്യമാണെന്ന് മഞ്ജു
കൊച്ചി: ബെംഗലൂരു സംഭവത്തില്‍ തലതാഴ്‌ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണെന്ന് മഞ്ജു വാര്യര്‍. തന്‍റെ ഔദ്യോഗിക ഫേസ്‍‍ബുക്ക് പേജിലൂടെയാണ് മഞ്ജു പ്രതികരണം അറിയിച്ചിരിക്കുന്നത്. ബെംഗലൂരു നഗരത്തില്‍ നടന്ന സംഭവം തന്നെ അസ്വസ്ഥമാക്കിയെന്നും നടി കുറിച്ചു. സമീപത്തെ വീട്ടിലെ ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും ഈ സംഭവം തന്‍റെ മനസ്സിനെ വല്ലാതെ വേട്ടയാടിയെന്നും മഞ്ജു വ്യക്തമാക്കി.

ഇതിലൂടെ നമ്മള്‍ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയ സംസ്‌കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നതെന്നും മഞ്ജു അഭിപ്രായപ്പെട്ടു.
ബെംഗലൂരു സംഭവത്തില്‍ തലതാഴ്‌ത്തേണ്ടത് രാജ്യമാണെന്ന് മഞ്ജു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക