Image

സുകുമാര്‍ അഴീക്കോടു് - ഒരനുസ്മരണം: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 20 February, 2012
 സുകുമാര്‍ അഴീക്കോടു് - ഒരനുസ്മരണം: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
അക്ഷരസാഗരത്തിന്നതുല്യപ്രതിഭയാം
അഴീക്കോടിനെയോര്‍പ്പൂ ഞാനിന്നു സമാദരം

ലാളിത്യം, വാക്ചാതുര്യം, പാണ്ഡിത്യം, ഗാന്ധിഭക്തി
മേളിച്ചൊരാളിലെന്നും സമ്പൂര്‍ണ്ണം സംപൂരിച്ചും

എട്ടര ദശാബ്ദങ്ങള്‍ കൈരളീവിഹായസ്സില്‍
വെട്ടിത്തിളങ്ങിയൊരാ സാന്ദ്രമാം ധ്വനിതാര്‍ത്ഥം

സാമൂഹ്യാനീതിക്കെതിരാക്രോശിച്ചാ വാക്ഭട -
വാമൊഴി തെളിച്ചൊരാ മുഴക്കം നിശ്ചഞ്ചലം

ധീരനാം വിമര്‍ശന ശരവ്യ പ്രവാചകന്‍
വീരനായ് വേദിവേദി താണ്ടിയ ശബ്ദാരവം

ഭീഷ്മരും കര്‍ണ്ണനുമായ് പുരുഷാവതാരമായ്
പ്രേമാര്‍ദ്രചിത്തനാമാ മക്ഷീണ ജ്ഞാനഭിക്ഷു

ആള്‍ത്തിരക്കിലെന്നുമൊരേകാന്തപഥികനാം
നിര്‍ഭയ നിരൂപകന്‍ ബൗദ്ധിക ശുദ്ധാത്മാവു്

ആരവംപോലുള്ളിലെ ചിന്തയാം വാക്ശരങ്ങള്‍
കോരിച്ചൊരിഞ്ഞാ ധീര പോരാളി നിര്‍ഗ്ഗതനായ്

സാമൂഹ്യജീര്‍ണ്ണതയാം മാറാല മായിക്കുവാന്‍
ആത്മനിയന്ത്രണത്താലാജന്മം സഞ്ചരിച്ചാര്‍

പെണ്‍പാതി വേണ്ടെന്നുവ ച്ചോരക്ഷരകമിതാവ്
പ്രസംഗം വിവാദാദി കാമിച്ച പ്രണേതാവ്

പാരിനെപ്പോഷിപ്പിക്കാന്‍ പ്രണയച്ചെങ്കോലിനെ
ദൂരത്തേക്കെറിഞ്ഞൊരാ കാര്‍ക്കശ്യ കൃശഗാത്രന്‍

കത്തിനിന്നത്യുജ്വലം അസ്താദ്രിച്ചെരുവിലും
പാര്‍ത്തട്ടിലൊളിമങ്ങാതുയരും ത്വല്‍ഝംകാരം

സാഹിതീനഭസ്സില്‍തേ വെണ്‍താരമായ് ശോഭിക്കും
മഹാത്മന്‍ 'അഴീക്കോടി'നര്‍പ്പിപ്പൂ പ്രണാമം തേ!

……………………………………………………

(yohannan.elcy@gmail.com

 സുകുമാര്‍ അഴീക്കോടു് - ഒരനുസ്മരണം: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക