Image

നടനെതിരെ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്

Published on 06 January, 2017
നടനെതിരെ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്

നടനും സാംസ്‌കാരിക ക്ഷേമനിധി ചെയര്‍മാനുമായ പി. ശ്രീകുമാറിനെതിരെ ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീന് അയച്ചു. ലിബര്‍ട്ടി ബഷീര്‍ തീയറ്റര്‍ നടത്തിപ്പിലൂടെ നികുതി വെട്ടിച്ചുവെന്ന് ശ്രീകുമാര്‍ ആരോപിച്ചിരുന്നു. സാംസ്‌കാരിക വകുപ്പിലെ ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
അഭിഭാഷകനായ വി.എ നാസര്‍ മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്.

ലിബര്‍ട്ടി ബഷീറിനെ അവഹേളിച്ചതില്‍ മാധ്യമങ്ങളിലൂടെയും നേരിട്ടും പത്ത് ദിവസത്തിനകം മാപ്പ് പറയണമെന്നാണ് ആവശ്യം. ലിബര്‍ട്ടി ബഷീര്‍ കൃത്യമായി നികുതി അടയ്ക്കുന്ന ആളാണെന്നും ഇതിന് തെളിവുണ്ടന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ലിബര്‍ട്ടി ബഷീറിന്റെ തീയറ്ററില്‍ പുലിമുരുകന്‍ ടിക്കറ്റിന് 20 രൂപ അധികമായി ഈടാക്കി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും ക്രമക്കേട് തുടരുകയാണെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു. പുലിമുരുകന്റെ 80 രൂപ ടിക്കറ്റിന് 100 രൂപ ഈടാക്കിയെന്നാണ് ആരോപണം. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിന് അര്‍ഹമായ സെസ് പിരിക്കാനെത്തിയ ഉദ്യോഗസ്ഥനെ ലിബര്‍ട്ടി ബഷീര്‍ ഭീഷണിപ്പെടുത്തിയെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക