Image

മാതൃക ചാരിറ്റബിള്‍ ട്രസ്റ്റിന് ലാല്‍കെയര്‍ സിംഗപ്പൂര്‍ യൂണിറ്റിന്റെ സഹായഹസ്തം

Published on 06 January, 2017
മാതൃക ചാരിറ്റബിള്‍ ട്രസ്റ്റിന് ലാല്‍കെയര്‍ സിംഗപ്പൂര്‍ യൂണിറ്റിന്റെ സഹായഹസ്തം


      തിരുവനന്തപുരം: അശരണര്‍ക്ക് അന്നവും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുന്ന മാതൃക ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ബ്രാഞ്ചിന് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പ് ‘ലാല്‍ കെയര്‍സ് സിംഗപ്പൂര്‍’ ധനസഹായം നല്‍കി. പ്രശസ്ത സിനിമ ബാലതാരം അജാസ് കൊല്ലവും സിംഗപ്പൂര്‍ യൂണിറ്റ് സെക്രട്ടറി സുമിതയും ചേര്‍ന്നാണ് തുക കൈമാറിയത്.

ലാല്‍ കെയര്‍സിന്റെ പ്രവര്‍ത്തങ്ങളോട് സഹകരിക്കുന്ന മെംബര്‍മാര്‍ക്കും അജാസിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ദിവ്യ രാജ് പറഞ്ഞു.

പ്രശസ്ത മലയാള സിനിമാതാരം മോഹന്‍ലാലിന്റെ ആരാധകരുടെ ആഗോള കൂട്ടായ്മയായ ലാല്‍ കെയര്‍സിന്റെ സിംഗപ്പൂര്‍ യൂണിറ്റ് കഴിഞ്ഞ വര്‍ഷമാണ് പ്രവര്‍ത്തനമാരംഭിച്ചത്. സിംഗപ്പൂര്‍ കൂടാതെ യുഎഇ, ബഹറിന്‍, ഖത്തര്‍, കുവൈത്ത്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലും ലാല്‍ കെയര്‍സിന് പ്രവര്‍ത്തന യൂണിറ്റുകള്‍ ഉണ്ട്. പുതുവത്സരത്തില്‍ ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ലാല്‍ കെയര്‍ ലക്ഷ്യമിടുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക