Image

കെ .എച്ച്.എന്‍ .എയുടെ പ്രഥമ "ആര്‍ഷദര്‍ശന" പുരസ്കാരം മഹാകവി അക്കിത്തത്തിന്

അനില്‍ പെണ്ണുക്കര Published on 06 January, 2017
കെ .എച്ച്.എന്‍ .എയുടെ പ്രഥമ "ആര്‍ഷദര്‍ശന" പുരസ്കാരം മഹാകവി അക്കിത്തത്തിന്
വടക്കെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സനാതന ധര്‍മ്മമലയാളി സാംസ്കാരിക സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (ഗഒചഅ)യുടെ ആദ്യത്തെ .ആര്‍ഷദര്‍ശന പുരസ്കാരം മഹാ കവി അക്കിത്തത്തിന്‌സമ്മാനിക്കും തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ്‌സമര്‍പ്പണം നടക്കുക.സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ ,ഡോക്ടര്‍ എം ലീലാവതി തുടങ്ങി പ്രഗത്ഭരായ എഴുത്തുകാര്‍ ചടങ്ങില്‍ പങ്കെടുക്കും.KHNA ഏര്‍പ്പെടുത്തിയ ആദ്യത്തെ അവാര്‍ഡ് ആണ് അക്കിത്തത്തിനു സമ്മാനിക്കുന്നത്.അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക മേഖലക കളില്‍ വലിയ സ്വാധീനം ചെലുത്തിയ സംഘടനായ ഗഒചഅ ആണ്‌കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഉപജ്ഞാതാക്കളാണ് .എന്നാല്‍ ഈ വര്ഷം മുതല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭവനയ്ക്കു കൂടി അവാര്‍ഡ് നല്‍കുകയാണ്. മഹാകവി അക്കിത്തത്തിനാണ് പ്രഥമ അവാര്‍ഡ് .1926 മാര്‍ച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ആണ് അക്കിത്തം ജനിക്കുന്നത് .അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍.

ബാല്യത്തില്‍ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി.1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു. അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ!സം" എന്ന കൃതിയില്‍ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികള്‍. 194849കളില്‍ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവര്‍ത്തിത്വമായിരുന്നു ഈ കവിത എഴുതാന്‍ പ്രചോദനംധഅവലംബം ആവശ്യമാണ്പ. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി
മുദ്രകുത്തപ്പെട്ടുധഅവലംബം ആവശ്യമാണ്. കേരളത്തിന്‍റെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കന്‍ തുടങ്ങിയത് 1950 മുതല്‍ ആണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന തന്‍!റെ കവിതയ്ക്ക് 1952 ലെ സഞ്ജയന്‍ അവാര്‍ഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതല്‍കൂട്ടായിമലയാള കവിതയിലെ കാല്പ്പനിക വസന്തത്തിന്റെ നീലചവി മങ്ങിത്തുടങ്ങിയ കാലഘട്ടത്തിലാണ് ആധുനികത ഇവിടെ ഉദയം ചെയ്യുന്നത്. ആധുനിക മലയാളകവികളുടെ കൂട്ടത്തില്‍ ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്കരത്ത്തിലുള്ള ലാളിത്യം കൊണ്ടും ഉന്നതശീര്‍ഷനായി നില്ക്കുന്ന കവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി . മലയാള കവിതയില്‍ ആധുനികത ആരംഭിക്കുന്നത് അക്കിത്തം 1952 ല്‍ പ്രസിദ്ധീകരിച്ച ' ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം ' എന്ന ഖണ്ഡകവ്യത്തിലാണെന്ന് നിരൂപകന്മാര്‍ അഭിപ്രായഭേദമെന്യേ വിലയിരുത്തിയിട്ടുണ്ട് .

പതിറ്റാണ്ടുകള്‍ പിന്നിട്ട കാവ്യസപര്യയില്‍ വജ്രസൂക്ഷ്മമായ മനുഷ്യസ്‌നേഹത്തെ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു പോന്ന പ്രകാശ സ്രോതസ്സാണ് അക്കിത്തം എന്ന വെളിച്ചം . ഇടശ്ശേരി പകര്‍ന്നു കൊടുത്ത കവിതയുടെ ബാലപാീ ങ്ങളില്‍ നിന്ന് ,അക്കിത്തം പ്രധാനമായി ഗ്രഹിച്ചത് ' ജന്മന ഏതു മനുഷ്യനും നല്ലവനാണ് ' എന്ന ജീവവാക്യമാണ്. അത് കൊണ്ട് തന്നെ നന്മയും വെളിച്ചവും നിറഞ്ഞ കവി ഹൃദയം അദേഹത്തിനു സ്വന്തമായി . ധര്‍മ്മസന്ബുഷ്ടമായ ഒരു മാനവലോകത്തെ സ്വപ്നം കാണുന്ന കവി രുദിതാനുസാരിയായ കാവ്യകര്‍മ്മത്തിനു നിയുക്തനായ വാല്മീകിയുടെ പിന്മുറക്കരനാണ്. തിരിച്ചെന്തു കിട്ടുമെന്ന് കണക്കു നോക്കാതെ സ്വന്തം കര്‍മ്മം അനുഷ്ഠിക്കുന്ന സാത്വികനായ ഈ കവിയെ തിരിച്ചറിഞ്ഞവരെത്ര? അന്ധന്മാര്‍ ആനയെകണ്ടാപ്പോല്‍ അതുല്യമായ ഈ കവിപ്രതിഭയ്ക്കുമുന്നില്‍ അന്തിച്ചു നിന്നവരെത്ര? വെളിച്ചം ദുഖമെന്നും തമസ്സ് സുഖപ്രദമെന്നും പറയുന്ന വിരുദ്ധോക്തിയുടെ സൗന്ദര്യത്തില്‍ ഈ കവിയുടെ മനസ്സിരിപ്പുണ്ട് . മാറുന്ന കാലത്തിന്‍റെ പൊരുത്തംകെട്ട കാഴ്ചകളോടുള്ള കലഹമാണത്. ദാര്‍ശനിക വ്യഥകള്‍ക്കും അസ്തിത്വദുഃഖത്തിനുമോക്കെയപ്പുറം സ്വന്തം ഇച്ഛ)ശക്തിയുടെ ലോകവീക്ഷണത്തിന്‍റെയും പത്തരമാറ്റ് ചൈതന്യം വാര്‍ത്താണ് അക്കിത്തം ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം നിര്‍മ്മിച്ചത് .

"ബഹുജനഹിതായ ബഹുജനസുഖായ " (ബഹുജനത്തിന്റെ ഹിതത്തിനും സുഖത്തിനും വേണ്ടി ) ആയിരിക്കണം വ്യക്തി കൈക്കൊള്ളുന്ന ജീവിതവൃതിയും പ്രവൃത്തിയും എന്ന തത്ത്വം പണ്ടേ ഭാരതം അംഗീകരിച്ചിട്ടുണ്ട് . ഈ തത്ത്വ ത്തിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍ത്ഥികവും സാമൂഹികവുമായ സമത്വം എന്നാ ലക്ഷ്യത്തെ കേന്ദ്രീകരിക്കുന്ന വിപ്‌ളവം സംഭവിക്കണമെന്നു മനുഷ്യവര്‍ഗ സ്‌നേഹികളായ ഏതു ചിന്തകനും കവിയും ഇച്ഛീക്കേണ്ടതുപോലെ അക്കിത്തവും ഇച്ഛീച്ചു പോന്നത് . താന്‍ ഉയര്‍ന്ന വര്‍ഗത്തിലും വര്‍ണത്തിലും പിറന്നുപോയതുകൊണ്ട് ഈ തത്ത്വത്തെ
വിസ്മരിക്ക്ണമെന്നും ' കേളുവിനെ കുടിയിറക്കണം ചാള തീയിലെരിക്കണം ' എന്ന് ഉപദേശിക്കുന്നത് കേളുവിന്റെ വര്‍ഗത്തില്‍ പെട്ടവരായാലും ദേവഗണത്തില്‍ പ്പെട്ടവരയാലും 'നില്ലു നില്ല് ചിലച്ച്ചീടാതെ നിന്നെല്ലിടിച്ചു പൊടിക്കും ഞാന്‍ ' എന്നു രുഷ്ടനാവുന്ന 'തന്ബുരാന്‍ കുട്ടി'യെ അക്കിത്തം കവിതയില്‍ പ്രതിഷ്ടിച്ചത് ഈ മാനവികസമത്വ തത്ത്വത്തെ മുന്‍നിര്‍ത്തിയാണ്. എന്നാല്‍ സമൂഹത്തിനുവേണ്ടി വ്യക്തി തന്‍റെ സങ്കുചിതതാല്പര്യങ്ങള്‍ ത്യജിക്കണമെന്ന അനുശാസനം , വ്യക്തിസ്വാതന്ത്ര്യമൂല്യത്തെ പറിച്ചു കളയണമെന്ന ഉഗ്രമായ ആജ്ഞ സമൂഹത്തിന്‍റെ നേതാക്കളായി സ്വയം അവരോധിക്കുന്നവരില്‍ നിന്നോ , സമൂഹത്താല്‍ അവരോധിക്കപ്പെട്ടവരില്‍ നിന്നു തന്നെയോ ഉണ്ടായാല്‍ അതിന്ന് അപ്പാടെ വഴങ്ങാന്‍ വ്യക്തി കടപ്പെട്ടവനാണോ ? ഈ ചോദ്യം വന്നാല്‍ വിധേയനായി കൈപോക്കാനും അടങ്ങി ഒതുങ്ങി വഴങ്ങി ഇരിക്കാനും ഒരുങ്ങുന്നവരുടെ ഗണത്തിലാവില്ല അച്യുതത്വം പുലര്‍ത്താനാഗ്രഹിക്കുന്ന അക്കിത്തത്ത് അച്യുതന്‍ നന്‍ബൂതിരിയെ നാം കാണുക. ആത്മാവില്‍ കണ്ണുനീരണിഞ്ഞ ബോധിസത്വനാണ് അക്കിത്തം. എല്ലാ സംഘങ്ങളിലും ഒറ്റയ്ക്കായിപ്പൊവുകയും എല്ലാ സമരങ്ങളിലും തോറ്റു പോവുകയും എല്ലാ യുദ്ധങ്ങളിലും മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്‌ബോഴും മഹാപരിത്യാഗിയായ ഈ കവിബുദ്ധന്റെ 'അക്ഷര' സ്‌നേഹസാരം കാലങ്ങളെ അതിജീവിക്കുകതന്നെ ചെയ്യും.ഇന്നുവരെ അദ്ദേഹത്തെ തേടിയെത്തിയ പുരസ്കാരത്തിന് കണക്കുകള്‍ ഇല്ല
.
കേരളസാഹിത്യഅക്കാദമി അവാര്‍ഡ് (1972),കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്
(1973),ഓടക്കുഴല്‍ അവാര്‍ഡ് (1973), റൈറ്റേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി
അവാര്‍ഡ് (1975), ഉള്ളൂര്‍ അവാര്‍ഡ്(1994),
ആശാന്‍ പുസ്കാരം(1994),അന്തര്‍ജനം അവാര്‍ഡ് (1995), വള്ളത്തോള്‍
സമ്മാനം (1996),കൃഷ്ണഗീതിപുരസ്കാരം(1997),സമഗ്രസംഭാവയ്ക്കുള്ള
കേരളസാഹിത്യഅക്കാദമി അവാര്‍ഡ് (1998), ബാലഗോകുലം കൃഷ്ണാഷ്ടമി അവാര്‍ഡ്
(2000),ദേവീ പ്രസാദം അവാര്‍ഡ് (2000),സഞ്ജയന്‍ അവാര്‍ഡ് (2003),
തിരുവനന്തപുരം,പത്മപ്രഭ അവാര്‍ഡ് (2003), കെ.പി. നാരായണ പിഷാരടി അവാര്‍ഡ്
(2004),അമൃതകീര്‍ത്തി അവാര്‍ഡ് (2004),അബുദാബി മലയാളി അവാര്‍ഡ് (2006),
പന്തളം കേരള വര്‍മരാജാ അവാര്‍ഡ് (2006),
ജ്ഞാനപ്പാന പൂന്താനം അവാര്‍ഡ് (2006),മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ദേശീയ
കബീര്‍ സമ്മാനം (2007), ബാലാമണിയമ്മ അവാര്‍ഡ് (2007), എഴുത്തച്ഛന്‍
സമാജത്തിന്‍റെ എഴുത്തച്ഛന്‍ അവാര്‍ഡ് ( 2007),മാതൃഭൂമി അവാര്‍ഡ് (2007),
അഗ്‌നിഹോ്രതി അവാര്‍ഡ് (2008),റൈക്വറിഷി അവാര്‍ഡ് (2008).സമസ്ത കേരള
സാഹിത്യ പരിഷത്ത് അവാര്‍ഡ് സമഗ്രസംഭാവന ( 2008),മലയാളഭാഷ പഠനവേദി കണ്ണൂര്‍
സഞ്ജയന്‍ പുരസ്കാരം (2008),
വാഗ് ബടാനാന്ദ അവാര്‍ഡ് (2009),കേശവന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ്
2010,ജ്ഞാനപീഠംട്രസ്റ്റ്ന്‍റെ മൂര്‍ത്തിദേവി പുരസ്കാരം (2011),
ടോംയാസ് പുരസ്കാരം (2011),വയലാര്‍ അവാര്‍ഡ് (2012), നാലപ്പാടന്‍ അവാര്‍ഡ്
(2012),ടാഗോര്‍ അവാര്‍ഡ് (2012),
ബഹുമതികള്‍

1 തൃപ്പുണിത്തുറ സംസ്കൃതകോളേജിന്റെ സാഹിത്യനിപുണബിരുദവും
സുവര്‍ണ്ണമു്രദയും (1973),
2 പട്ടാമ്പി സംസ്കൃതകോളേജിന്റെ സാഹിത്യരത്‌നബിരുദവും സുവര്‍ണ്ണമു്രദയും(1973),
3 വിദ്യാഭ്യാസ വകുപ്പില്‍ വിശിഷ്ടാംഗത്വം ഇന്ത്യന്‍ ഗവണ്മെന്റ് (1978 1982 )
4 കൊച്ചി വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെ പണ്ഡിതരത്‌നബിരുദം (1997),
5 കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2006)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക