Image

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരള കണ്‍വെന്‍ഷനും ആര്‍ഷദര്‍ശന പുരസ്കാര സമര്‍പ്പണവും

അനില്‍ പെണ്ണുക്കര Published on 06 January, 2017
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരള കണ്‍വെന്‍ഷനും ആര്‍ഷദര്‍ശന പുരസ്കാര സമര്‍പ്പണവും
ഒന്നര പതിറ്റാണ്ടിലേറെക്കാലമായി വടക്കെ അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന സനാതന ധര്‍മ്മമലയാളി സാംസ്കാരിക സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA)യുടെ ആദ്യത്തെ കേരളാ കണ്‍വന്‍ഷനും .ആര്‍ഷദര്‍ശന പുരസ്കാര സമര്‍പ്പണവും തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഇന്ന് നടക്കും.മഹാകവി അക്കിത്തത്തിനാണ് പ്രഥമ അവാര്‍ഡ് .സനാതന ധര്‍മ്മം നേരിടുന്ന സമകാലീന സമസ്യകള്‍ ചര്‍ച്ച ചെയ്യുന്ന കേരള കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ മലയാള സാഹിത്യരംഗത്ത് സംഘടനാ ഏര്‍പ്പെടുത്തിയ പ്രഥമ ആര്‍ഷദര്‍ശന പുരസ്കാരം മഹാകവി ശ്രീ. അക്കിത്തത്തിന് സമര്‍പ്പിക്കും.

സ്വാമി സത്യാനന്ദ സരസ്വതിയുടെ മഹനീയ സാന്നിധ്യത്തില്‍ രൂപം കൊണ്ട ഈ സംഘടന അമേരിക്കന്‍ ഭൂഖണ്ഡത്തിലെ അറുപതില്‍പ്പരം പ്രാദേശിക ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ എട്ട് ദൈ്വവാര്‍ഷിക ഹിന്ദുകണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുകയും ഒന്‍പതാമത് ലോക ഹൈന്ദവ സമ്മേളനത്തിനായി 2017 ജൂലായ് 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വേദിയൊരുക്കുകയുമാണ്. അഞ്ഞൂറിലേറെ കുടുംബങ്ങളില്‍ നിന്ന് രണ്ടായിരത്തില്‍പ്പരം അംഗങ്ങള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ ലോകപ്രസിദ്ധരായ ഹൈന്ദവ ആചാര്യന്മാരും, കല, സാഹിത്യ, ചലച്ചിത്ര പ്രതിഭകളും ഒത്തുചേരുന്നു.

2015 കണ്‍വെന്‍ഷനില്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ മുഖ്യാതിഥിയായിരുന്നു. 2017ല്‍ ഈശായോഗ ഫൗണ്ടേഷന്‍ സ്ഥാപകന്‍, സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കെടുക്കും .കേരളത്തില്‍ സാമ്പത്തികമായി പരാധീനതയനുഭവിക്കുന്ന വിദ്യാര്‍ത്ഥികലെ സഹായിക്കുന്ന പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ ഒന്നര കോടിയിലേറെ രൂപ നാളിതുവരെ വിതരണം ചെയ്തു കഴിഞ്ഞിട്ടുള്ള കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അട്ടപ്പാടിയിലെ വനവാസികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും നിരാലംബര്‍ക്കുമായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിവരുന്നു.

രാവിലെആദ്ധ്യാത്മിക വിചാരസഭ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിഉദ്ഘാടനം ചെയ്യും . "സനാധന ധര്‍മ്മത്തിലെ സമകാലീന സമസ്യകള്‍"എന്ന വിശ്വസ്യത്തില്‍ ചര്‍ച്ച നടക്കും .പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും .തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രയാര്‍ ഗോപാല കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും .എം.രാധാകൃഷ്ണന്‍ (മാനേജിംഗ് ഡയറക്ടര്‍, ജന്മഭൂമി ) കാ. ഭാ. സുരേന്ദ്രന്‍ (സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം) മന്മഥന്‍ നായര്‍ (സ്ഥാപക പ്രസിഡന്റ്) അനില്‍കുമാര്‍ പിള്ള (മുന്‍ പ്രസിഡന്റ്)രാംദാസ് പിള്ള ,(മുന്‍ പ്രസിഡന്റ്) ശ്രീ. സുരേന്ദ്രന്‍ നായര്‍ (പ്രസിഡന്റ്) ടി എന്‍ നായര്‍ ,(മുന്‍ പ്രസിഡന്റ്)എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും .കേരള കോര്‍ഡിനേറ്റര്‍ പി. ശ്രീകുമാര്‍ സ്വാഗതം ആശംസിക്കും .വിശ്വനാഥന്‍ പിള്ള (മുന്‍ ട്രെഷറര്‍ )നന്ദി അറിയിക്കും .

രണ്ടുമണിക്ക് സാംസ്ക്കാരിക വിചാരസഭയില്‍ "ആധുനിക മലയാള സാഹിത്യം ദര്‍ശനം, പ്രവാസം, സമന്വയം "വിഷയത്തില്‍ ചര്‍ച്ച നടക്കും .പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അധ്യക്ഷ വഹിക്കും.സനല്‍ ഗോപി (ഭരണസമതി അംഗം)മോഡറേറ്റര്‍ ആകും .കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്വൈ ശാഖന്‍ ഉത്ഘാടനം നിര്‍വഹിക്കും.കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി.മോഹനന്‍ വിഷയം അവതരിപ്പിക്കും.ആലങ്കോട് ലീലാകൃഷ്ണന്‍ (കവി) ആഷാമേനോന്‍ (നിരൂപകന്‍) പി.നാരായണക്കുറുപ്പ് (കവി) ടി. ജി.ഹരികുമാര്‍ (സെക്രട്ടറി, തുഞ്ചന്‍ സ്മാരകസമിതി)
സി.പി.സുരേന്ദ്രന്‍ (മാതൃഭൂമി ചാനല്‍) ശ്രീമതി. ശ്രീകുമാരി രാമചന്ദ്രന്‍(നോവലിസ്റ്റ്, നര്‍ത്തകി)
ശ്രീ. പി.ടി. നരേന്ദ്രമേനോന്‍ (കവി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും.ട്രസ്റ്റി ബോര്‍ഡ് അംഗം ശിവന്‍ മുഹമ്മ സ്വാഗതവും KHNA സാഹിത്യസമിതി അംഗം ഗോവിന്ദന്‍കുട്ടി നന്ദി പ്രകാശിപ്പിക്കും .

നാലുമണിക്ക് പുരസക്കാര സമര്‍പ്പണ ചടങ്ങു്.ഗഒചഅ പ്രസിഡണ്ട്‌സുരേന്ദ്രന്‍ നായര്‍അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാഹിത്യ നിരൂപക ഡോ. എം. ലീലാവതി ഉത്ഘടണം നിര്‍വഹിക്കും.പുരസ്ക്കാര നിര്‍ണ്ണയസമിതി അധ്യക്ഷന്‍സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ അവാര്‍ഡ് പരിചയപ്പെടുത്തല്‍ ചടങ്ങു് നടത്തും .പ്രൊഫ. കെ.പി. ശങ്കരന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും .തുടര്‍ന്ന് മഹാകവി അക്കിത്തത്തിനു പുരസ്കാരം സമ്മാനിക്കും.

ഗാന രചയിതാവും,സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ,കവി വി മധുസുദനന്‍ നായര്‍,ഡോ. എം വി പിള്ള എസ് രമേശന്‍ നായര്‍,ജി. പ്രഭ എന്നിവരെ ആദരിക്കും.തുടര്‍ന്ന് മഹാകവി അക്കിത്തം മറുപടി പ്രഭാഷണം നടത്തും.KHNA സാഹിത്യസമിതി കോ ഓര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍ നായര്‍ സ്വാഗതം ആശംസിക്കും .KHNA സാഹിത്യസമിതി അംഗംഡോ. സുശീല രവീനാഥ് നന്ദി പ്രകാശിപ്പിക്കും.ഡോ. ലക്ഷമി ശങ്കര്‍ മോഡറേറ്റര്‍ ആയിരിക്കും. തുടര്‍ന്ന് ആറുമണിക്ക് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരള കണ്‍വെന്‍ഷനും ആര്‍ഷദര്‍ശന പുരസ്കാര സമര്‍പ്പണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക