Image

ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം ജനുവരി 15 ഞായറാഴ്ച

ജയപ്രകാശ് നായര്‍ Published on 06 January, 2017
ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം ജനുവരി 15 ഞായറാഴ്ച
ന്യൂയോര്‍ക്ക്:  ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്‌മസ്-ന്യൂഇയര്‍ ആഘോഷം ജനുവരി 15 ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ സാഫ്രണ്‍ റെസ്റ്റോറന്റില്‍ (97 NY-303, Congers, NY 10920) വെച്ച്  വൈവിധ്യമാര്‍ന്ന പരിപാടികളോടെ വിപുലമായി ആഘോഷിക്കുന്നു.  സഫേണിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. ഫാദര്‍ ഡോ. രാജു വര്‍ഗീസ് മുഖ്യാതിഥിയായി പങ്കെടുത്ത്‌ ആശംസ അര്‍പ്പിക്കും. കൂടാതെ റോക്ക്‌ലാൻഡിലെ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. 

പ്രവേശനം സൗജന്യമായിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം ഈ പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കുവാന്‍ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് കോ-ഓര്‍ഡിനേറ്റര്‍മാരായ ലൈസി അലക്‌സും ജോര്‍ജ് താമരവേലിയും അറിയിച്ചു. 

ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം ജനുവരി 15 ഞായറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക