Image

'മാഗ്' ക്രിസ്മസ്–ന്യൂ ഇയര്‍ ആഘോഷം ജനുവരി 8-ന്

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 06 January, 2017
'മാഗ്' ക്രിസ്മസ്–ന്യൂ ഇയര്‍ ആഘോഷം ജനുവരി 8-ന്
ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5:30-ന് സ്റ്റാഫോര്‍ഡിലുള്ള സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തപ്പെടും. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പലീത്ത,  ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോണ്‍സുല്‍ രവീന്ദ്ര ജോഷി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. റവ. ഫിലിപ്പ് ഫിലിപ്പ് ക്രിസ്മസ്-പുതുവത്സര സന്ദേശം നല്‍കും.

ഹ്യുസ്റ്റന്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയുടെ കരോള്‍ ഗാനം, വിവിധ ഡാന്‍സ് സ്‌കൂളുകള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, സ്കിറ്റുകള്‍, ഹ്യുസ്റ്റനിലെ കലാകാരന്മാരുടെ ഗാനമേളകള്‍ തുടങ്ങിയവ പരിപാടികളിലെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും.

2017- ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ഈ ചടങ്ങില്‍ വെച്ച് പരിചയപ്പെടുത്തുന്നതായിരിക്കുമെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ പറഞ്ഞു. എല്ലാ മലയാളികളേയും കുടുംബസമേതം ഈ ആഘോഷവേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.  

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെനി കവലയില്‍ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) 281-300-9777.
'മാഗ്' ക്രിസ്മസ്–ന്യൂ ഇയര്‍ ആഘോഷം ജനുവരി 8-ന്
Join WhatsApp News
Vayanakkaran 2017-01-07 00:29:49
This Malayalee associations are secular association. Whether it is Christmas new year or whatever it may be, why they are always bringing the priests and bishops to inagurate  this functions? Bring some non religious social cultural people to inagurate. We hear always, especially all sundays this priests and bishops. Rediculous. Religious fundamentalism.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക