Image

പുതുമയോടെ ഏഷ്യാനെറ്റ് യു.എസ്. റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ 8 മണിക്ക്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 06 January, 2017
പുതുമയോടെ ഏഷ്യാനെറ്റ് യു.എസ്. റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ 8 മണിക്ക്
ന്യൂയോര്‍ക്ക്: ലോകമെങ്ങുമുള്ള മലയാളി ടെലിവിഷന്‍ പ്രേക്ഷകരില്‍ ഒന്നാമതായി മലയാളത്തിലെ ആദ്യ ചാനല്‍ ജൈത്രയാത്ര തുടരുന്നു. മാത്രമല്ല ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ എച്ച്. ഡി. ചാനലും ഏഷ്യാനെറ്റ് ആണ്.

ഒന്നര പതിറ്റാണ്ടു കാലമായി അമേരിക്കര്‍ മലയാളികളുടെ വാര്‍ത്തകളും വിശേഷങ്ങളുമായെത്തുന്ന യു. എസ്. വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ ന്യൂയോര്‍ക്ക് സമയം 8 മണിക്ക് (ഐ. പി. നെറ്റ് വര്‍ക്കില്‍ 7 മണിക്ക്) ലാസ് വേഗസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ, ഗോര്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, പുതിയ ഹോളിവുഡ് ചലച്ചിത്രം റോബര്‍ ഡി നീറോയുടെ വിശേഷങ്ങള്‍ എന്നിവ ഉള്‍പ്പടെ വൈരുധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി സംപ്രേഷണം ചെയ്യുന്നു.

കൂടാതെ കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ വംശജയായ മേയര്‍ എന്ന അഭിമാനാര്‍ഹമായ പദവിയിലേക്ക് സവിത വൈദ്യനാഥന്‍, ഡാലസ് ഗുരുവായൂരപ്പന്റെ ക്ഷേത്രത്തിലെ മണ്ഡലപൂജ എന്നിവയും ഈ എപ്പിസോഡില്‍ ഇപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഡ്യൂസര്‍ രാജു പള്ളത്ത് 732 429 9529

പുതുമയോടെ ഏഷ്യാനെറ്റ് യു.എസ്. റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ 8 മണിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക