Image

ഫോമ ഷിക്കാഗോ റീജിയണ്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌ Published on 06 January, 2017
ഫോമ ഷിക്കാഗോ റീജിയണ്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജയണിന്റെ ആഭിമുഖ്യത്തില്‍ 'FEED MY STARVING CHILDREN' എന്ന non- profit organization വഴ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ലോകത്ത് എവിടെയും വിശന്നു വലയുന്നവര്‍ക്ക് ഒരു കൈത്താങ്ങായി എത്തിച്ച് കൊടുക്കുന്ന സൗജന്യഭക്ഷണം പായ്ക്ക് ചെയ്യുന്ന F.M.S.C. എന്ന സ്വപാനത്തില്‍ ഷിക്കാഗോ ഫോമ റീജിയണിന്റെ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ നേതൃത്വത്തില്‍ സെക്രട്ടറി ഡോ.സാല്ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ ജോണ്‍ പാട്ടപ്പതി, അഡ് വൈസറി കമ്മറ്റി ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കമുറി, ജോസ് മണക്കാടന്‍ എന്നിവര്‍ പാക്കിംങ്ങിന് നേതൃത്വം നല്‍കി.

സുമനസുകളുടെ സംഭാവന കൊണ്ട് വോളണ്ടിയര്‍മാര്‍ സ്വന്തമായി പാക്ക് ചെയ്ത് F.M.S.C. യുമായി ഉടമ്പടി ഉള്ള 70-ഓളം രാജ്യങ്ങളിലെ കുട്ടികള്‍ക്ക് ദിവസവും സൗജന്യമായി ഭക്ഷണം നല്‍കി വിശപ്പ് അകറ്റുന്ന ഈ പദ്ധതിയില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ വളരെ സംതൃപ്തരാണെന്ന് ഫോമ ഷിക്കാഗോ റീജയണ്‍ ഭാരവാഹികള്‍ അറിയിച്ചു.

ഫോമ ഷിക്കാഗോ റീജിയണ്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഫോമ ഷിക്കാഗോ റീജിയണ്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഫോമ ഷിക്കാഗോ റീജിയണ്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക